ഇന്ന് സ്വർണം, വെള്ളി വില ഉയർന്നു
ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു
കഴിഞ്ഞ ദിവസം വിലയിൽ മാറ്റമില്ലായിരുന്നു
സംസ്ഥാനത്ത് ഇന്ന് സ്വർണവില (Gold price today) ഉയർന്നു. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർധിച്ചത്. ഇതോടെ കേരളത്തിലെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില (Gold market price) 41,880 രൂപയിൽ എത്തി. കഴിഞ്ഞ ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞിരുന്നു. ഈ സ്വർണവില ഇന്നലെ മാറ്റമില്ലാതെ തുടർന്നെങ്കിലും ഇന്ന് വില വർധിച്ചു.
Surveyസ്വർണം ഗ്രാമിൽ
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നു. 10 രൂപയാണ് വില വർധനവ്. ഇതോടെ ഇന്നത്തെ വിപണി വില 5235 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയും 5 രൂപ ഉയർന്നു. ഇതോടെ, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4330 രൂപയായി.
ഇന്നത്തെ വെള്ളി വില
സംസ്ഥാനത്ത് വെള്ളിയുടെ വില (Silver price)യും ഉയർന്നു. ഒരു ഗ്രാം വെള്ളിയുടെ വിപണി വിലയും ഒരു രൂപ വർധിച്ചു. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 74 രൂപയായി. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയായി.
സ്വർണ നിരക്കുകൾ (GOLD RATE) ജനുവരിയിൽ
ജനുവരി 1: 40480 രൂപ (വർധനവില്ല)
ജനുവരി 2: 40,360 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു)
ജനുവരി 3: 40,760 രൂപ (ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു)
ജനുവരി 4: 40,880 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ വർധിച്ചു)
ജനുവരി 5: 41,040 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു)
ജനുവരി 6: 40,720 രൂപ (ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു)
ജനുവരി 7: 41040 രൂപ (ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ചു)
ജനുവരി 8: 41040 രൂപ (വർധനവില്ല)
ജനുവരി 9: 41280 രൂപ (ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു)
ജനുവരി 10: 41,160 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു)
ജനുവരി 11: 41,040 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു)
ജനുവരി 12: 41,120 രൂപ (ഒരു പവൻ സ്വർണത്തിന് 80 രൂപ വർധിച്ചു)
ജനുവരി 13: 41,280 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു)
ജനുവരി 14: 41,600 രൂപ (ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ചു)
ജനുവരി 16: 41,760 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു)
ജനുവരി 17: 41,760 രൂപ (സ്വർണവിലയിൽ മാറ്റമില്ല)
ജനുവരി 18: 41,600 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു)
ജനുവരി 19: 41,600 രൂപ (സ്വർണവിലയിൽ മാറ്റമില്ല)
ജനുവരി 20: 41,880 രൂപ (ഒരു പവൻ സ്വർണത്തിന് 280 രൂപ വർധിച്ചു
ജനുവരി 21:41,800 രൂപ (ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു)
ജനുവരി 22: 41,880 രൂപ (സ്വർണവിലയിൽ മാറ്റമില്ല)
ജനുവരി 23: 41,880 രൂപ (ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു)
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile