Kerala Budget 2023: 70,000 BPL കുടുംബങ്ങൾക്ക് Free Internet

Updated on 03-Feb-2023
HIGHLIGHTS

ഇന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ചു ബജറ്റ് അവതരിപ്പിച്ചു

70,000 BPL കുടുംബങ്ങൾക്ക് അതിവേഗ ഇന്റർനെറ്റ് ഫ്രീയായി നൽകും

ടെക്നിക്കൽ രംഗത്തിന് അനുവദിച്ച മറ്റ് പാക്കേജുകളെ കുറിച്ച് അറിയൂ

വരും സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ്‌ ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ചു. കാർഷിക മേഖലയ്ക്കും വ്യവസായ മേഖലയ്ക്കും വിദ്യാഭ്യാസ രംഗത്തിനുമെല്ലാം വളരെ മികച്ച പദ്ധതികളാണ് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചത്. ഒപ്പെ ടെക് മേഖലയ്ക്കും പ്രതീക്ഷ നൽകുന്ന ഒട്ടനവധി പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നു.

അതിവേഗ ഫ്രീ ഇന്റർനെറ്റ്, കെ ഫോൺ, കെ സ്പേസ് പാർക്ക് തുടങ്ങിയവയ്ക്കെല്ലാം ബജറ്റിൽ പരിഗണന നൽകിയിട്ടുണ്ട്. കേരളാ സ്റ്റാർട്ടപ്പ് മിഷനാകട്ടെ 90 കോടിയിലധികം തുക വകയിരുത്തുകയും ചെയ്തു. കേരള ബജറ്റ് 2023(Kerala Budget 2023)യിൽ സാങ്കേതിക രംഗത്തേക്കുള്ള പ്രഖ്യാപനങ്ങൾ, വികസന പ്രവർത്തനങ്ങൾ എന്തെല്ലാമെന്ന് ചുവടെ വിശദമാക്കുന്നു.

Kerala Budget 2023- ടെക് രംഗത്തിനായി

കേരളാ സ്റ്റാർട്ടപ്പ് മിഷനായി 90.52 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി അറിയിച്ചു. അതായത്, കൊച്ചി ടെക്‌നോളജി ഇന്നവേഷൻ സോണിന് 20 കോടി രൂപ വകയിരുത്തി. യുവജന സംരംഭക വികസന പരിപാടികൾക്ക് 70.5 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഫണ്ട് ഓഫ് ഫണ്ട്‌സിനായി 30 കോടി രൂപ അധികമായി അനുവദിച്ചിട്ടുണ്ട്. വിവര സാങ്കേതിക മേഖലയിലെ മറ്റ് പദ്ധതികൾക്ക് 549 കോടി രൂപയാണ് മാറ്റിവച്ചത്. 

ഇതിന് പുറമെ കാര്യവട്ടം Technoparkന് 22.6 കോടി രൂപ അനുവദിച്ചായും ധനമന്ത്രി കൂട്ടിച്ചേർത്തു.

Budgetലെ കെ ഫോൺ

ഓരോ നിയമസഭാ മണ്ഡലത്തിലും 500 കുടുംബങ്ങൾക്ക് സൗജന്യ അതിവേഗ ഇന്റർനെറ്റ് നൽകാനും പദ്ധതിയുണ്ട്. അതായത്, ഈ സൗജന്യം ലഭിക്കുന്നത് 70,000 BPL കുടുംബങ്ങളായിരിക്കും അർഹത നേടുന്നത്. മാത്രമല്ല, കെ ഫോൺ പദ്ധതിയുടെ കീഴിൽ വീടുകളിലേക്ക് ഫ്രീ ഇന്റർനെറ്റ് നൽകുന്നതിനായി 2 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

Budgetലെ K Space Park

കേരളാ സ്‌പേസ് പാർക്ക് അഥവാ K Space Parkന് ബജറ്റിൽ 71.84 കോടി രൂപ വകയിരുത്തി. ടെക്‌നോ പാർക്കിന്റെ ഭൂമിയിൽ നിന്ന് 18.56 ഏക്കർ ഭൂമി ഇതിനായി നൽകും.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :