ഈ സൂപ്പർ ഹിറ്റ് സിനിമ നാളെ OTT യിൽ റിലീസ് ചെയ്യും

HIGHLIGHTS

പ്രിത്വിരാജിന്റെ കടുവ നാളെ ആമസോൺ പ്രൈംമിൽ എത്തുന്നതാണ്

50 കോടി ക്ലബ്ബിൽ ഇടം നേടിയ സിനിമ കൂടിയാണിത്

ഈ സൂപ്പർ ഹിറ്റ് സിനിമ നാളെ OTT യിൽ റിലീസ് ചെയ്യും

ജൂലൈ 7 നു ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്തിരുന്ന പൃഥ്വിരാജ് ചിത്രം ആയിരുന്നു കടുവ .കുറെ നാളുകൾക്ക് ശേഷം പൃഥ്വിരാജ് ഒരു മാസ്സ് റോളിൽ എത്തുന്ന സിനിമ കൂടിയായിരുന്നു ഇത് .എന്നാൽ ഇപ്പോൾ ഇതാ ഈ സിനിമ റിലീസ് ചെയ്തു ഒരു മാസ്സം പിന്നിടുമ്പോൾ OTT യിൽ എത്തുന്നു .ആമസോൺ പ്രൈം ആണ് ഈ സിനിമയുടെ OTT അവകാശം നേടിയിരിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

ചിത്രം നാളെ ആഗസ്റ്റ് 4 നു ആമസോണിലൂടെ റിലീസ് ചെയ്യുന്നതാണ് .ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.പൃഥ്വിരാജ് സുകുമാരൻ കൂടാതെ ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് .ചിത്രത്തിന് തിയറ്ററുകളിൽ നിന്നും തരക്കേടില്ലാത്ത പ്രതികരണം ആയിരുന്നു ലഭിച്ചിരുന്നത് .

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമ കൂടിയായിരുന്നു ഇത് .ഇതിനു മുൻപ് സിംഹാസനം എന്ന സിനിമയായിരുന്നു ഷാജി കൈലാസ് പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയിരുന്നത് .എന്നാൽ തിയറ്ററുകളിൽ നിന്നും വൻ പരാജയം ഏറ്റുവാങ്ങിയ ഒരു സിനിമ കൂടിയായിരുന്നു അത് .

Experienced Social Media And Content Marketing Specialist View Full Profile