IND VS PAK T20 Live മത്സരത്തിൽ വീണ്ടും റെക്കോഡിട്ട് ജിയോഹോട്ട്സ്റ്റാർ. ഒരു സാധാരണ ലോകകപ്പ് മത്സരമെന്നതിന് പുറമെ ചിരവൈരികളായ രണ്ട് രാജ്യങ്ങളിലെ ക്രിക്കറ്റ് ടീമുകൾ മാറ്റുരയ്ക്കുന്ന മത്സരമാണിത്. T20 World Cup 2026 ലൈവ് സ്ട്രീമിങ്ങിലൂടെ അംബാനിയുടെ കൂടി ഉടമസ്ഥതയിലുള്ള ജിയോഹോട്ട്സ്റ്റാർ പുതിയ റെക്കോഡ് സൃഷ്ടിച്ചു.
176 റൺസ് ലക്ഷ്യവുമായി പാകിസ്ഥാൻ ഇന്ത്യയ്ക്ക് എതിരെ പോരാടുകയാണ്. എന്നാൽ 5 ഓവർ എത്തും മുമ്പേ പാകിസ്ഥാന് തങ്ങളുടെ 4 വിക്കറ്റ് നഷ്ടമായി. ആദ്യ പന്തിൽ തന്നെ വിക്കറ്റ് വീഴ്ത്തിയാണ് ഇന്ത്യയുടെ നീലപ്പട രണ്ടാം ഇന്നിങ്സിലിറങ്ങിയത്. രണ്ടാം പന്ത് സിക്സിന് അയച്ചപ്പോൾ, ഇന്ത്യയുടെ മറുപടി അടുത്ത പന്തിലെത്തി. സാധാരണ ഒരു മത്സരത്തിനേക്കാൾ അൽപം നാടകീയത നിറഞ്ഞാണ് ഇന്ത്യ-പാക് മത്സരമെന്ന് കമന്റേറ്റർമാർ തന്നെ വിശേഷിപ്പിച്ചു.
More From Digit: LG Dolby Atmos സൗണ്ട്ബാർ 13000 രൂപ വില കുറച്ചു, 400W ഓഡിയോ, QNED മാച്ചിങ്
എന്തായാലും ആവേശപ്പോരാട്ടത്തിലൂടെ ജിയോഹോട്ട്സ്റ്റാറും റെക്കോഡ് നേടിയിരിക്കുന്നു. 343 മില്യൺ കാഴ്ചക്കാരെ രണ്ടാം ഇന്നിങ്സിൽ നാലാമത്തെ ഓവർ കഴിഞ്ഞപ്പോഴും ഒടിടി പ്ലാറ്റ്ഫോം നേടി. ഇത് ആറാമത്തെ ഓവർ കഴിഞ്ഞപ്പോഴേക്കും 369 മില്യണിലേക്ക് എത്തി.
ജിയോഹോട്ട്സ്റ്റാറിൽ മാത്രമല്ല, ടെലിവിഷൻ പ്രേക്ഷകർക്ക് സ്റ്റാർ സ്പോർട്സിലും ലൈവ് കാണാം. മത്സരം അവസാനിച്ചപ്പോഴേക്കും 452 മില്യൺ കാഴ്ചക്കാരാണ് ലൈവ് ഹോട്ട്സ്റ്റാറിൽ കണ്ടത്.
നിങ്ങൾക്ക് മൊബൈൽ, ടിവി, ലാപ്ടോപ്പുകളിൽ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനെടുത്ത് ക്രിക്കറ്റ്, പുത്തൻ റിലീസുകൾ ആസ്വദിക്കാം. ജിയോഹോട്ട്സ്ര്റാറിൽ 3 റീചാർജ് പ്ലാനുകളാണ് ലഭിക്കുന്നത്.