ഇന്ത്യയിലെ പ്രധാന ഒടിടി പ്ലാറ്റ്ഫോമുകളിലൊന്നാണ് JioHotstar. താങ്ങാനാവുന്ന വിലയിലുള്ള കിടിലൻ പ്ലാനുകളാണ് ജിയോഹോട്ട്സ്റ്റാർ അവതരിപ്പിച്ചത്. ഇടയ്ക്കിടെയുള്ള പരസ്യം ഒഴിവാക്കിക്കൊണ്ട് ജിയോഹോട്ട്സ്റ്റാർ ഇന്ത്യയിലെ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ അപ്‌ഡേറ്റ് ചെയ്‌തിരിക്കുകയാണ്.
പ്രതിമാസം വെറും 79 രൂപയിൽ ആരംഭിക്കുന്ന പ്ലാനാണ് കമ്പനി അവതരിപ്പിച്ചത്. ഇത് രാജ്യത്തെ ഓൺലൈൻ സ്ട്രീമിംഗിനുള്ള ഏറ്റവും കുറഞ്ഞ സബ്സ്ക്രിപ്ഷൻ പ്ലാൻ കൂടിയാണെന്ന് പറയാം. ജിയോഹോട്ട്സ്റ്റാറിന്റെ 79 രൂപ പ്ലാനിനെ കുറിച്ച് കൂടുതലറിയണോ?
79 രൂപ പ്ലാൻ എന്നതിലൂടെ ഉദ്ദേശിക്കുന്നത് മൊബൈൽ ഉപയോക്താക്കൾക്കുള്ളത് മാത്രമല്ല. പകരം സൂപ്പർ, പ്രീമിയം സബ്‌സ്‌ക്രൈബർമാർക്കും ഇത് ബാധകമാണ്. നിരവധി ഉപയോക്താക്കൾ മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടെലിവിഷനുകൾ എന്നിവയും എന്റർടെയിൻമെന്റ് ആസ്വദിക്കുന്നുണ്ട്. ഇങ്ങനെയുള്ളവർക്ക് 79 രൂപ പ്ലാനിലൂടെ പരസ്യമില്ലാതെ എന്റർടെയിൻമെന്റ് സ്ട്രീമിങ് സാധ്യമാണ്. ജനുവരി 28 മുതൽ പുതിയ പ്ലാനുകൾ ലഭ്യമാകും.
ഒരു ഒടിടി സബ്സ്ക്രിപ്ഷൻ വേണമെന്നുള്ളവർക്ക് പ്രതിമാസം 79 രൂപ മാത്രമേ ചിലവാകൂ. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട ഷോകൾ കാണാം. അതും എച്ച്ഡി ക്വാളിറ്റിയിൽ സ്ട്രീമിങ് അനുവദിക്കുന്നു. പരസ്യമില്ലാതെ പരിപാടികൾ കാണാനുള്ള അവസരമാണിത്. 79 രൂപ പ്ലാൻ കൂടാതെയുള്ള ജിയോഹോട്ട്സ്റ്റാർ പ്ലാനിന് 149 രൂപയും 499 രൂപയുമാണ്.
ഇതിനുപുറമെ, ഉപയോക്താക്കൾക്ക് കൂടുതൽ ഡാറ്റ പ്ലാനുകൾ വേണമെന്ന് താൽപ്പര്യമുണ്ടെങ്കിൽ ഒരു മൊബൈൽ ഡാറ്റ പ്ലാനും ലഭിക്കുന്നുണ്ട്. ഇതിന്റെ വിശദാംശങ്ങൾ അറിയണോ?
മൂന്ന് മാസത്തേക്ക് 149 രൂപയും ഒരു വർഷത്തേക്ക് 499 രൂപയാണ്. ഇത് മൊബൈലുകളിൽ പരിപാടി കാണുന്ന ഉപയോക്താക്കൾക്ക് അനുയോജ്യമായ പാക്കേജാണ്. പക്ഷേ ഇതിൽ ഹോളിവുഡ് പരിപാടി ഉൾപ്പെടുത്തിയിട്ടില്ല.
ഹോളിവുഡ് പരിപാടികൾ സ്ട്രീം ചെയ്യാൻ മറ്റൊരു ഓപ്ഷനാണുള്ളത്. ഹോളിവുഡ് സിനിമകളും ഷോകളും കാണാൻ ആഗ്രഹിക്കുന്ന മൊബൈൽ ഉപയോക്താക്കൾക്കുള്ള ചോയിസാണിത്. ഇതിനായി ജിയോഹോട്ട്സ്റ്റാർ ഒരു പ്രത്യേക ഓപ്ഷൻ ചേർത്തിട്ടുണ്ട്. മൊബൈൽ പ്ലാനിനൊപ്പം ഇതൊരു ആഡ്-ഓൺ പ്ലാനാണ്. ഇതിൽ പ്രതിമാസം 49 രൂപ വിലവരും. മൂന്ന് മാസത്തേക്ക് 129 രൂപയ്ക്കും ഒരു വർഷത്തേക്ക് 399 രൂപയ്ക്കും പ്ലാൻ ലഭ്യമാണ്.
ഇത്ര നേരവും വിശദീകരിച്ചത് മൊബൈൽ പ്ലാനുകളാണ്. ഇനി ജിയോഹോട്ട്സ്റ്റാറിന്റെ സൂപ്പർ പ്ലാനിനെ കുറിച്ച് അറിയാം.
പ്രതിമാസം 149 രൂപ വിലയുള്ള സൂപ്പർ പ്ലാനും ലഭ്യമാണ്. ഒരേ സമയം രണ്ട് ഉപകരണങ്ങളിൽ സ്ട്രീം ചെയ്യാനുള്ള പ്ലാനാണിത്. മൊബൈൽ ഫോണുകൾ, വെബ് ബ്രൗസറുകൾ, സ്മാർട്ട് ടെലിവിഷനുകൾ എന്നിവയിലേക്ക് ആക്സസും തരുന്നു.
പ്ലാൻ ഉപയോക്താക്കളെ ഫുൾ HD നിലവാരത്തിൽ ഉള്ളടക്കം സ്ട്രീം ചെയ്യാൻ അനുവദിക്കുന്നു. അധിക ചാർജ് ഇല്ലാതെ ഹോളിവുഡ് സിനിമകളും ഷോകളും പ്ലാനിൽ ലഭിക്കുന്നു. ഒന്നിലധികം സ്‌ക്രീനുകൾ ഉപയോഗിക്കുന്നവർക്കും ചെറിയ കുടുംബങ്ങൾക്കോ ഇത് അനുയോജ്യമാണ്.
പ്രതിമാസം 299 രൂപ വിലയുള്ള പ്രീമിയം പ്ലാനും ജിയോഹോട്ട്സ്റ്റാർ അനുവദിക്കുന്നു. ഒരേ സമയം നാല് ഉപകരണങ്ങളിൽ വരെ ആക്സസ് അനുവദിക്കുന്നു. ഏറ്റവും ഉയർന്ന നിലവാരത്തിൽ പരിപാടി ആസ്വദിക്കാൻ കഴിയും. തത്സമയ സ്‌പോർട്‌സിലും തത്സമയ ഷോകളിലും ഒഴികെ മറ്റ് പരിപാടികളൽ പരിമിതമായ പരസ്യങ്ങൾ ഉൾപ്പെടുത്തുന്നു. ദീർഘകാല സബ്‌സ്‌ക്രിപ്‌ഷനുകൾ വേണ്ടവർക്ക് ത്രൈമാസ, വാർഷിക പ്ലാനുകളും ലഭ്യമാണ്.