JioCinemaയിൽ സബ്‌സ്‌ക്രിപ്‌ഷൻ വന്നാലും, 29 രൂപയായാലും മതി!

Updated on 25-Apr-2023
HIGHLIGHTS

ഐപിഎൽ പൂരത്തിന് Reliance ഒരുക്കിയിരിക്കുന്ന സൗജന്യം ഉടനെ അവസാനിക്കുമെന്നാണ് സൂചന

ജിയോസിനിമയിൽ സബ്‌സ്‌ക്രിപ്‌ഷൻ വരുന്നു

29 രൂപയ്ക്കും ജിയോസിനിമ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുണ്ട്

IPL 2023ന്റെ പ്രധാന പ്രത്യേകത എന്തെന്നാൽ ഇത്തവണ ക്രിക്കറ്റ് മത്സരങ്ങൾ ലൈവായി ഡിജിറ്റൽ സ്ട്രീമിങ്ങിലൂടെ കാണാമെന്നതാണ്, അതും സൌജന്യമായി. ജിയോ വരിക്കാരല്ലെങ്കിലും ജിയോസിനിമ ഫ്രീയായി എടുത്തോളൂ എന്നാണ് റിലയൻസ് അറിയിച്ചിരിക്കുന്നത്. അതിനാൽ തന്നെ IPL ആരാധകരെല്ലാം ആവേശത്തിലാണ്. ഇതിനെല്ലാം പുറമെ ഫിഫ ലോകകപ്പ് 2022ന്റെ ലൈവ് സ്ട്രീമിങ്ങും ജിയോസിനിമയിലൂടെയായിരുന്നു.
എന്നാൽ ഐപിഎൽ പൂരത്തിന് Reliance ഒരുക്കിയിരിക്കുന്ന ഈ സൗജന്യം ഉടനെ അവസാനിക്കുമെന്നാണ് സൂചന. 

അതായത്, JioCinemaയിലും ഇനി മുതൽ പെയ്ഡ് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ വരുന്നത്. ഇതനുസരിച്ച് ഇനി മുതൽ പണമടച്ചാൽ JioCinema ആസ്വദിക്കാം. ഐപിഎല്ലിന് ശേഷം JioCinema ആസ്വദിക്കാനുള്ള പ്ലാനുകൾ എത്ര രൂപയുടേതായിരിക്കുമെന്നതിൽ ചില ഊഹാപോഹങ്ങൾ നടക്കുന്നുണ്ട്.

എന്നാൽ റിലയൻസിന്റെ ഭാഗത്ത് നിന്ന് ഇതിൽ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. ജിയോ സിനിമയ്ക്കായി മൂന്ന് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളായിരിക്കും കൊണ്ടുവരാൻ സാധ്യത. ഗോൾഡ്, ഡെയ്‌ലി, പ്ലാറ്റിനം പ്ലാനുകളായിരിക്കും കമ്പനി അവതരിപ്പിക്കുന്നത്. ഇത് ഏത് ഫോണിലും ടാബിലും, ഉയർന്ന ക്വാളിറ്റിയിൽ ജിയോസിനിമ ആസ്വദിക്കാൻ സഹായിക്കുന്നതാണ്.

റിപ്പോർട്ടുകളിൽ പറയുന്ന ജിയോസിനിമയ്ക്കായുള്ള 3 പ്ലാനുകളെ കുറിച്ചും വിശദമായി നോക്കാം…

ജിയോയുടെ ഗോൾഡ് സ്റ്റാൻഡേർഡ്

299 രൂപ വില വരുന്ന ഈ പ്ലാൻ 3 മാസത്തെ വാലിഡിറ്റിയിലാണ് വരുന്നത്. ഇത് രണ്ട് ഉപകരണങ്ങളിൽ ജിയോസിനിമ തുറക്കാനുള്ള അവസരം നൽകും.

ജിയോയുടെ ഡെയ്‌ലി ഡിലൈറ്റ്

29 രൂപ വിലയുള്ള ഈ ജിയോ പ്ലാൻ വെറും ഒരു ദിവസത്തേക്കുള്ള പ്ലാനായിരിക്കും. 24 മണിക്കൂർ തടസ്സമില്ലാതെ JioCinema ആസ്വദിക്കാം. എന്നാൽ 2 ഉപകരണങ്ങളിൽ ലഭ്യമായിരിക്കും. 

ജിയോയുടെ പ്ലാറ്റിനം പവർ

ഇതാണ് ജിയോസിനിമയ്ക്കായുള്ള ടോപ്പ്-ടയർ പ്ലാൻ. 1,199 രൂപയാണ് ഈ പ്ലാനിന് വില വരുന്നത്. എന്നാൽ 599 രൂപയുടെ കിഴിവിൽ ഈ പ്ലാൻ വാങ്ങാവുന്നതാണ്. ഒരു വർഷം വാലിഡിറ്റിയുള്ള ജിയോസിനിമ പ്ലാനിലൂടെ 4 ഉപകരണങ്ങളിൽ പരിപാടികൾ ആസ്വദിക്കാനാകും. പ്ലാറ്റിനം പ്ലാനായതിനാൽ തന്നെ ഇത് പരസ്യരഹിതമാണ്. എന്നാൽ ലൈവ് പരിപാടികളിലെ പരസ്യങ്ങൾ ഇതിലുണ്ടായിരിക്കുമെന്നും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :