ജിയോ വെടിക്കെട്ട് ;2 വർഷം മുഴുവനും പരിധിയില്ലാതെ കോളുകൾ

Updated on 16-Mar-2021
HIGHLIGHTS

ജിയോയുടെ പുതിയ ഫോൺ പ്ലാനുകൾ ഇതാ പുറത്തിറക്കിയിരിക്കുന്നു

2 വർഷത്തെ വരെ അൺലിമിറ്റഡ് ഓഫറുകളാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത്

ജിയോയുടെ പുതിയ ഓഫറുകൾ ഇതാ എത്തിയിരിക്കുന്നു .ജിയോ ഫോൺ ഓഫറുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ജനുവരി മാസ്സത്തിൽ ആയിരുന്നു ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകൾ എല്ലാം തന്നെ ലിമിറ്റഡ് കോളുകളിൽ നിന്നും അൺലിമിറ്റഡ് കോളുകളിലേക്കു എത്തിയിരുന്നത് .എന്നാൽ ഇപ്പോൾ ജിയോയുടെ ഫോൺ അൺലിമിറ്റഡ് പ്ലാനുകളും എത്തിയിരിക്കുന്നു .

മൂന്നു പ്ലാനുകളിലാണ് ഇപ്പോൾ ജിയോയുടെ ഫോൺ ഓഫറുകൾക്ക് ഒപ്പം നിലവിൽ ലഭിക്കുന്നത് .അതിൽ ആദ്യത്തെ ഓഫറുകൾ 1999 രൂപയുടേതാണ് .1999 രൂപയ്ക്ക് സൗജന്യമായി ജിയോയുടെ ഫോണുകളും കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവ 24 മാസ്സത്തെ വാലിഡിറ്റിയിൽ ലഭ്യമാകുന്നതാണു് .അതായത് 2 വർഷത്തെ വാലിഡിറ്റിയിൽ ഈ ഓഫറുകൾ ലഭിക്കുന്നതാണ് .

അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1499 രൂപയുടെ ഓഫറുകളാണ് .1499 രൂപയുടെ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് സൗജന്യമായി ജിയോയുടെ ഫോൺ ലഭിക്കുന്നു .അതിനോടൊപ്പം തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് 12 മാസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നതാണ് .അതായത് 1 വർഷത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നു .

അടുത്തതായി ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 749 രൂപയുടെ ഒരു അൺലിമിറ്റഡ് പ്ലാനുകളാണ് .ഈ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് സൗജന്യ ഫോൺ ലഭിക്കുകയില്ല .എന്നാൽ 749 രൂപയുടെ ഈ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ,ഡാറ്റ എന്നിവ 1 വർഷത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :