ഇപ്പോൾ ജിയോയുടെ ഉത്പന്നങ്ങൾ കുറഞ്ഞ EMI ലൂടെ ഉപഭോക്താക്കൾക്ക് ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അത്തരത്തിൽ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഉത്പന്നമാണ് JioTVCamera JVCZT14130 എന്ന മോഡലുകൾ .ഇപ്പോൾ 141 രൂപയുടെ മാസ്സതവണയായി ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .തിരെഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകൾക്കാണ് ഇപ്പോൾ ജിയോ ഇത്തരത്തിൽ ഓഫറുകൾ നൽകുന്നത് .
ചുരുങ്ങിയ കാലം കൊണ്ട് ടെലികോം മേഖലയിൽ ഒരു തരംഗം സൃഷ്ട്ടിച്ച കമ്പനികളിൽ ഒന്നാണ് റിയലൻസ് ജിയോ .വളരെ കുറഞ്ഞ ചിലവിൽ മികച്ച സ്പീഡിൽ ഓഫറുകൾ നൽകുന്നതിൽ നിലവിലും ജിയോ തന്നെയാണ് മുന്നിൽ എന്ന് തന്നെ പറയാം .എന്നാൽ ഇപ്പോൾ മറ്റൊരു റെക്കോർഡ് നേട്ടം കൂടി ജിയോ കൈവരിച്ചിരിക്കുന്നു .മറ്റൊന്നുമല്ല ഒക്ടോബർ മാസ്സത്തിലെ ഡൗൺലോഡ് സ്പീഡിൽ മറ്റു ടെലികോം നെറ്റ് വർക്കുകളെ പിന്നിലാക്കി റിലയൻസ് ജിയോ മുന്നിൽ എത്തിയിരിക്കുന്നു .അതുപോലെ തന്നെ ഡൗൺലോഡ് സ്പീഡിൽ ജിയോ ആണ് മുന്നിൽ എത്തിയത് എങ്കിലും അപ്ലോഡ് സ്പീഡിൽ മുന്നിൽ എത്തിയിരിക്കുന്നത് വൊഡാഫോൺ ഐഡിയ സർവീസുകളാണ് .
ട്രായുടെ ഒക്ടോബറിലെ റിപ്പോർട്ടുകൾ പ്രകാരം റിലയൻസ് ജിയോ 21.9 Mbps സ്പീഡിൽ വരെയാണ് ഡൗൺലോഡിങ്ങിനു നൽകിയിരുന്നത് എന്നാണ് .അതുപോലെ തന്നെ തൊട്ടുപിന്നാലെ വൊഡാഫോൺ ഐഡിയയും മികച്ച സ്പീഡ് നൽകിയിരുന്നു എന്നാണ് ട്രായുടെ റിപ്പോർട്ടുകളിൽ പറയുന്നത് .
ട്രായുടെ റിപ്പോർട്ടുകൾ പ്രകാരം വൊഡാഫോൺ ഐഡിയ 15.6 Mbps സ്പീഡ് ആണ് ഒക്ടോബർ മാസങ്ങളിൽ നൽകിയിരുന്നത് എന്നാണ് .കൂടാതെ എയർടെൽ ഒക്ടോബർ മാസ്സങ്ങളിൽ 13.2 Mbps സ്പീഡ് വരെ നൽകിയിരുന്നു എന്നാണ് ട്രായുടെ റിപ്പോർട്ടുകളിൽ പറയുന്നത് .അതുപോലെ തന്നെ കഴിഞ്ഞ മാസങ്ങളിൽ ജിയോയിലേക്കു എത്തിയവരുടെ കണക്കുകളിലും വലിയ വർദ്ധനവാണുള്ളത് .