പുതിയ ജിയോ ഓഫറുകൾ ഷവോമി റെഡ്മി 5എ സ്മാർട്ട് ഫോണുകൾക്ക് ഒപ്പം
ജിയോ അവരുടെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി .ഇത്തവണ ജിയോ എത്തിയിരിക്കുന്നത് ഷവോമി റെഡ്മി 5എ മോഡലുകൾക്ക് ഒപ്പമാണ് .ഷവോമിയുടെ ഏറ്റവും പുതിയ മോഡലുകളായ റെഡ്മി 5എ എന്ന സ്മാർട്ട് ഫോൺ വാങ്ങിക്കുന്ന ജിയോ ഉപഭോതാവിനാണ് പുതിയ ഓഫറുകൾ ലഭിക്കുന്നത് .
199 രൂപയുടെ ഒരു ഓഫർ കൂടാതെ 1000 രൂപയുടെ ക്യാഷ് ബാക്ക് ഓഫർ തുടങ്ങിയവയാണ് ലഭിക്കുന്നത് .199 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളുകൾ .കൂടാതെ ദിവസേന 1 ജിബി 4ജി ഡാറ്റ വീതം 28 ദിവസത്തേക്ക് .
അതായത് 28 ജിബിയുടെ 4ജി ഡാറ്റ ലഭിക്കുന്നതാണ് .ഇതിന്റെ വാലിഡിറ്റി 28 ദിവസത്തേക്കാണ് .ഇതിൽ ലോക്കൽ കൂടാതെ STD കോളുകൾ അൺലിമിറ്റഡ് വിളിക്കാവുന്നതാണ് .പ്രൈം മെമ്പറുകൾക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .കൂടുതൽ വിവരങ്ങൾക്ക് ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് സന്ദർശിക്കാവുന്നതാണ് .
5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .720പിക്സൽ റെസലൂഷൻ ഇതിനുണ്ട് .
Qualcomm Snapdragon 425 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അത് കൂടാതെ Android 7.1.2 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .
13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഈ മോഡലുകൾക്ക് ഉണ്ട് .3000mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .4G സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ വില 4999 രൂപ മുതൽ ആണ് ആരംഭിക്കുന്നത് .