ജിയോ അവരുടെ ഏറ്റവും പുതിയ ഓഫറുകളുമായി എത്തിയിരിക്കുന്നു .ഇപ്പോൾ അവരുടെ ആനുവൽ മീറ്റിങ്ങ് നടന്നുകൊണ്ടിരിക്കുകയാണ് .അവരുടെ ഏറ്റവും പുതിയ ഓഫർ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് .അത് ഷവോമിയുടെ Mi മാക്സ് 2 എന്ന മോഡലിനൊപ്പമാണ് .
ഷവോമിയുടെ ഏറ്റവും പുതിയ മോഡലായ Mi മാക്സ് 2 വാങ്ങിക്കുമ്പോൾ അതിൽ ജിയോയുടെ 100 ജിബിയുടെ 4ജി ഡാറ്റ ഓഫറുകൾ നിങ്ങൾക്ക് ലഭ്യമാകുന്നു .16999 രൂപയാണ് ഈ സ്മാർട്ട് ഫോണിന്റെ വില .ജിയോയുടെ വൻ പ്രഖ്യാപനങ്ങൾ വേറെ ഉടനെ ഉണ്ടാകും .
12 മെഗാപിക്സലിന്റെ Sony IMX386 പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .5300mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നു . വിപണിയിലെ വിലവരുന്നത് 16999 രൂപയാണ് .ഉടൻ തന്നെ ഓൺലൈൻ ഷോപ്പുകളിൽ ഇത് ലഭ്യമാകുന്നു .