വില ഞെട്ടിച്ചു ;ജിയോയുടെ ലാപ്ടോപ്പുകൾ ഇതാ വിപണിയിൽ എത്തി

HIGHLIGHTS

ജിയോയുടെ ലാപ്ടോപ്പുകൾ ഇതാ ഇന്ത്യൻ വിപണിയിൽ എത്തി

കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ലാപ്ടോപ്പുകളാണ് ഇത്

റിലയൻസ് ജിയോ അവരുടെ പുതിയ ലാപ്ടോപ്പുകൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .സർക്കാർ പോർട്ടൽ ആയ ജി എം ഇ എന്ന സൈറ്റിൽ ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നു .കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ലാപ്ടോപ്പ് കൂടിയാണ് റിലയൻസ് ജിയോ ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .

ജിയോ qualcomm snapdragon 665 11.6 ഇഞ്ച് നെറ്റ് ബുക്ക് എന്നാണ് ഇതിന്റെ പേര്.എന്നാൽ നിലവിൽ ഈ ലാപ്‌ടോപ്പുകൾ സെയിലിനു എത്തിയിട്ടില്ല .ദീപാവലി പ്രമാണിച്ചു ഈ ലാപ്ടോപ്പുകൾ സെയിലിനു വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ലാപ്ടോപ്പുകൾ 11.6 ഇഞ്ചിന്റെ HD LED ഡിസ്‌പ്ലേയിൽ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .

കൂടാതെ 1336 x 768 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നതാണ് .കൂടാതെ ഈ ലാപ്ടോപ്പുകളിൽ usb 2.0 പോർട്ടുകൾ ,usb 3.0 പോർട്ടുകൾ കൂടാതെ hdmi പോർട്ടുകൾ എന്നിവയാണ് നൽകിയിരിക്കുന്നത് .USB ടൈപ്പ് സി പോർട്ടുകൾ ജിയോയുടെ ഈ പുതിയ ലാപ്ടോപ്പുകളിൽ ലഭ്യമല്ല .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 2GB LPDDR4X റാം ആണ് ഇതിനുള്ളത് .

കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളും ജിയോയുടെ ഈ പുതിയ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 55.1-60Ahന്റെ ബാറ്ററി ലൈഫും ഈ ലാപ്ടോപ്പുകൾ കാഴ്ചവെക്കുന്നുണ്ട്.അതുപോലെ തന്നെ 1 വർഷത്തെ ബ്രാൻഡ് വാറന്റിയും ഈ ലാപ്ടോപ്പുകൾക്ക് ലഭിക്കുന്നതാണ് .19500 രൂപയാണ് ഈ ലാപ്ടോപ്പുകളുടെ വില വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :