പുതുവർഷത്തിൽ ജിയോ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത എത്തി

Updated on 30-Dec-2021
HIGHLIGHTS

റിലയൻസ് ജിയോ ഇതാ പുതിയ നീക്കങ്ങളുമായി കേരളത്തിൽ എത്തുന്നു

14000 ൽ അധികം ടവറുകൾ ഇതാ ജിയോ കേരളത്തിൽ എത്തിക്കുന്നു

റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഇതാ സന്തോഷവാർത്ത എത്തിയിരിക്കുന്നു .കേരളത്തിൽ റിലയൻസ് ജിയോയുടെ നെറ്റ് വർക്ക് ശക്തിപ്പെടുത്തുവാനൊരുങ്ങുകയാണ് .ഏകദേശം 14000 ൽ അധികം ടവറുകൾ ജിയോ കേരളത്തിൽ സ്ഥാപിക്കുന്നു .പട്ടണങ്ങളിലും കൂടാതെ ഗ്രാമങ്ങളിലും ജിയോയുടെ ഉപഭോക്താക്കൾ വര്ധിച്ചതിനെ തുടർന്നാണ് പുതിയ നീക്കങ്ങളുമായി ജിയോ എത്തുന്നത് .ഇത്തരത്തിൽ എത്തിക്കഴിയുമ്പോൾ കൂടുതൽ നിലവാരത്തിൽ തന്നെ 4ജി ഉപഭോക്താക്കൾക്ക് ആസ്വദിക്കുവാൻ സാധിക്കും എന്നാണ് ജിയോയുടെ പദ്ധതി .

നിലവിൽ കേരളത്തിൽ നിന്നും ജിയോയുടെ ഉപഭോക്താക്കൾ കൂടുതലായും പരാതിപറയുന്നത് ജിയോയുടെ നെറ്റ് വർക്ക് പ്രെശ്നം തന്നെയാണ് .ജിയോയുടെ ഇന്റർനെറ്റ് സ്പീഡിനെതിരെയും പരാതികൾ കേരളത്തിൽ നിന്നും ഉയർന്നു വരുന്നുണ്ട് .എന്നാൽ ഇത്തരത്തിൽ പുതിയ സൈറ്റുകൾ വന്നുകഴിഞ്ഞാൽ അതിനു ഒരു പരിഹാരം കാണുവാൻ സാധിക്കും എന്നാണ് കണക്കുകൂട്ടൽ .ഇപ്പോൾ ജിയോ ഉപഭോക്താക്കൾക്ക് മികച്ച പ്രീപെയ്ഡ് പ്ലാനുകളും ലഭിക്കുന്നുണ്ട് .

1 വർഷത്തെ ജിയോ ഹാപ്പി ന്യൂ ഇയർ പ്ലാനുകൾ ഇതാ അവസാനിക്കുന്നു

ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ ഹാപ്പി ന്യൂ ഇയർ പ്രീപെയ്ഡ് പ്ലാനുകൾ എത്തി കഴിഞ്ഞു .2545 രൂപയുടെ പ്ലാനുകളിലാണ് ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ നിലവിൽ ലഭിക്കുന്നത് .2545 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .

336 ദിവസ്സത്തെ വാലിഡിറ്റിയാണ് ഇതിനു ലഭിച്ചുകൊണ്ടിരിക്കുന്നത് .എന്നാൽ ന്യൂ ഇയർ പ്രമാണിച്ചു 365 ദിവസ്സത്തെ വാലിഡിറ്റി ഈ പ്ലാനുകൾക്ക് ലഭിക്കുന്നതാണ് .ജനുവരി 2 വരെയാണ് ഈ ഓഫറുകളുടെ വാലിഡിറ്റി ലഭിക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :