IPLന് മുന്നോടിയായി Jio ബാക്കപ്പ് പ്ലാൻ; 198 രൂപയ്ക്ക് അൺലിമിറ്റഡ് ഡാറ്റയും അതിലേറെയും

IPLന് മുന്നോടിയായി Jio ബാക്കപ്പ് പ്ലാൻ; 198 രൂപയ്ക്ക് അൺലിമിറ്റഡ് ഡാറ്റയും അതിലേറെയും
HIGHLIGHTS

198 രൂപ വിലയുള്ള Jio Fiber ബാക്കപ്പ് ബ്രോഡ്‌ബാൻഡ് പ്ലാനിനെ കുറിച്ച് അറിയാമോ?

ഒന്നോ രണ്ടോ ഏഴോ ദിവസത്തേക്ക് പ്ലാൻ അപ്ഗ്രേഡ് ചെയ്യാനാകും

10Mpbs വേഗതയിൽ പരിധിയില്ലാത്ത ഡാറ്റ ലഭിക്കും

IPL കൊടികേറുന്നതിന് മുമ്പ് തന്നെ Reliance Jio തങ്ങളുടെ പുതിയ പ്ലാനുകൾ അവതരിപ്പിച്ചു. കൂടാതെ, രാജ്യത്തെ പ്രമുഖ കമ്പനിയായ ജിയോ, തങ്ങളുടെ ഫൈബർ ഉപയോക്താക്കൾക്കായി ഒരു പുതിയ റീചാർജ് പ്ലാൻ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. ബാക്കപ്പ് ബ്രോഡ്‌ബാൻഡ് പ്ലാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കുള്ളതാണ് ഈ പ്ലാൻ. അതായത് കുറഞ്ഞ ചിലവിൽ ബ്രോഡ്ബാൻഡ് പ്ലാൻ വേണമെന്നുള്ളവർക്ക് Jioയുടെ ഈ പ്ലാൻ തെരഞ്ഞെടുക്കാം. പുതിയ പ്ലാനിൽ ഉപയോക്താക്കൾക്ക് 10Mbps വേഗതയിൽ ഡാറ്റ ലഭിക്കും. എന്നിരുന്നാലും, ഉപയോക്താക്കൾക്ക് വേണമെങ്കിൽ അവരുടെ പ്ലാൻ 30Mbps അല്ലെങ്കിൽ 100Mpbs വേഗതയിലേക്ക് അപ്ഗ്രേഡ് ചെയ്യാം.

മാത്രമല്ല, ഒന്നോ രണ്ടോ ഏഴോ ദിവസത്തേക്ക് പ്ലാൻ അപ്ഗ്രേഡ് ചെയ്യാനുമാകും. ഇതോടൊപ്പം ഒടിടി സബ്‌സ്‌ക്രിപ്ഷനും സൗജന്യ സെറ്റ് ടോപ്പ് ബോക്‌സും ഉപയോക്താക്കൾക്ക് ലഭിക്കുന്നു. ഇത്രയധികം ആനുകൂല്യങ്ങളുള്ള പുതിയ പ്ലാനിന്റെ വിശദാംശങ്ങൾ നോക്കാം.

198 രൂപയുടെ Jio Fiber പ്ലാൻ

Jio Fiber ബാക്കപ്പ് ബ്രോഡ്‌ബാൻഡ് പ്ലാൻ എന്ന പേരിൽ 198 രൂപ വിലയുള്ള പ്ലാൻ ജിയോ അവതരിപ്പിച്ചു. വരാനിരിക്കുന്ന TATA IPL 2023ൽ ഉപയോക്താക്കൾക്ക് ഈ പ്ലാൻ വിനിയോഗിക്കാം. 5 മാസത്തേക്ക് 1490 രൂപയാണ് ചിലവാക്കേണ്ടത്. ഇതിൽ 5 മാസത്തേക്ക് 990 രൂപയും ഇൻസ്റ്റലേഷൻ ചാർജ് 500 രൂപയുമാണ്. ഇതിന്റെ ഏറ്റവും പ്രധാന സവിശേഷത പ്ലാൻ അപ്ഗ്രേഡ് ചെയ്യാമെന്നതാണ്. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് 10Mpbs വേഗതയിൽ പരിധിയില്ലാത്ത ഡാറ്റ ലഭിക്കും. ഉപയോക്താക്കൾക്ക് വേണമെങ്കിൽ, 30Mbps അല്ലെങ്കിൽ 100Mpbs വേഗതയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും സാധിക്കും. 30Mbps വേഗതയിൽ നിങ്ങൾക്ക് ഈ പ്ലാൻ 1 ദിവസത്തേക്കോ 2 ദിവസത്തേക്കോ 7 ദിവസത്തേക്കോ അപ്‌ഗ്രേഡ് ചെയ്യാവുന്നതാണ്.

ഇതിനായി ഉപയോക്താക്കൾ യഥാക്രമം 21, 31, 101 രൂപ ചിലവഴിക്കേണ്ടിവരും. അതേസമയം, ഉപയോക്താക്കൾ 100Mbps വേഗതയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുകയാണെങ്കിൽ, ഒരു ദിവസത്തേക്ക് 32 രൂപയും, രണ്ട് ദിവസത്തേക്ക് 52 രൂപയും, 7 ദിവസത്തേക്ക് 152 രൂപയും നൽകേണ്ടിവരും.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo