വിലവർദ്ധിപ്പിച്ചില്ല പകരം ജിയോ നൽകുന്നു പരിധിയില്ലാതെ ഡാറ്റ

Updated on 25-Nov-2021
HIGHLIGHTS

റിയലൻസ് ജിയോ നൽകുന്ന മികച്ച ഡാറ്റ പ്ലാനുകൾ

പരിധിയില്ലാതെ ഉപഭോക്താക്കൾക്ക് ഡാറ്റ ഉപയോഗിക്കാം

കഴിഞ്ഞ ദിവസ്സമായിരുന്നു വൊഡാഫോൺ ഐഡിയയും കൂടാതെ എയർട്ടലും അവരുടെ പുതിയ താരിഫ് പ്ലാനുകൾ അവതരിപ്പിച്ചിരുന്നത് .500 രൂപവരെ വർദ്ധനവായിരുന്നു പ്ലാനുകളിൽ ഉണ്ടായിരുന്നത് .എന്നാൽ പ്ലാനുകളിൽ മാറ്റം വരുത്താതെ റിയലൻസ് ജിയോ മികച്ച ഓഫറുകൾ ഇപ്പോൾ നൽകുന്നുണ്ട് .അത്തരം ഓഫറുകളിൽ പരിധിയില്ലാതെ തന്നെ കോളുകളും കൂടാതെ ഡാറ്റയും ഉപയോഗിക്കുവാൻ സാധിക്കുന്ന പ്ലാനുകളും ലഭിക്കുന്നുണ്ട് .അത്തരത്തിൽ നിലവിൽ ലഭിക്കുന്ന പ്ലാനുകൾ നോക്കാം .

അത്തരത്തിൽ ലഭിക്കുന്ന പ്ലാനുകളിൽ ആദ്യം എടുത്തു പറയേണ്ടത് 597 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ തന്നെയാണ് .597 രൂപയുടെ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്  കൂടാതെ 75 ജിബിയുടെ പരിധിയില്ലാതെ ഡാറ്റയും ആണ് .ഈ പ്ലാനുകൾക്ക് 90 ദിവസ്സത്തെ വാലിഡിറ്റിയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .അതുപോലെ തന്നെ ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ദിവസ്സേന 100SMS എന്നിവയും ലഭ്യമാകുന്നതായിരിക്കും .

അടുത്തതായി ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഒരു മികച്ച പ്ലാൻ ആണ് 247 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ .247  രൂപയുടെ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്  കൂടാതെ 25 ജിബിയുടെ പരിധിയില്ലാതെ ഡാറ്റയും ആണ് .ഈ പ്ലാനുകൾക്ക് 90 ദിവസ്സത്തെ വാലിഡിറ്റിയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .അതുപോലെ തന്നെ ഈ പ്ലാനുകൾക്ക് ഒപ്പം ഉപഭോക്താക്കൾക്ക് ജിയോ ടിവി ,ജിയോ സിനിമ അടക്കമുളള സർവീസുകളും ലഭിക്കുന്നതാണ് .

അടുത്തതായി പരിചയപ്പെടുന്നത് മഹാ ക്യാഷ് ബാക്ക് ഓഫറുകളാണ് .അതായത് റീച്ചാർജ്ജ്‌ ചെയ്യുന്ന തുകയുടെ 20 ശതമാനം ഉപഭോക്താക്കൾക്ക് തിരിച്ചു നൽകുന്ന പ്ലാനുകൾ .249 രൂപയുടെ പ്ലാനുകൾ ,555 രൂപയുടെ പ്ലാനുകൾ കൂടാതെ 599 രൂപയുടെ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് 20 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .അതായത് റീച്ചാർജ്ജ്‌ ചെയ്യുന്ന തുകയുടെ 20 ശതമാനം ഈ മഹാ ക്യാഷ് ബാക്ക് ഓഫറുകളിലൂടെ ഉപഭോക്താക്കൾക്ക് തന്നെ തിരികെ ലഭിക്കുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :