70ജിബി “4ജി ” ഇതിൽ ഏതാണ് മികച്ചത് 2018

HIGHLIGHTS

ജിയോ VS എയർടെൽ ഓഫറുകൾ ഒരു താരതമ്മ്യം

70ജിബി “4ജി ” ഇതിൽ ഏതാണ് മികച്ചത് 2018

ഇപ്പോൾ ടെലികോം  മേഖലയിൽ  ഒരു കനത്ത പോരാട്ടം തന്നെയാണ് നടക്കുന്നത് .ഇപ്പോൾ മറ്റു ടെലികോം കമ്പനികളും മികച്ച ഓഫറുകളുമായി എത്തിയിരിക്കുന്നു .എന്നാൽ ഇപ്പോൾ ജിയോ പുറത്തിറക്കിയ 399 രൂപയുടെ ഓഫറുകൾക്ക് സമാനമായ ഓഫറുകൾ എയർടെൽ പുറത്തിറക്കിയിരിക്കുന്നു .ഈ രണ്ടു ഓഫറുകളും തമ്മിൽ ഒരു താരതമ്മ്യം മനസ്സിലാക്കാം .

Digit.in Survey
✅ Thank you for completing the survey!

ജിയോയുടെ 399 രൂപയുടെ ഓഫറുകൾ നമുക്ക് അറിയാവുന്നത് തന്നെയാണ് .399 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് കോളുകൾ കൂടാതെ 1 ജിബിയുടെ 4ജി ഡാറ്റ പ്രതിദിനം .ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 70 ദിവസത്തേക്കാണ് .

എന്നാൽ എയർടെൽ പുറത്തിറക്കിയിരിക്കുന്ന ഈ പുതിയ ഓഫർ 448 രൂപയുടേതാണ് .448 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് വോയിസ് STD ലോക്കൽ കോളുകൾ .കൂടാതെ 1 ജിബിയുടെ ഡാറ്റ പ്രതിദിനം ലഭിക്കുന്നതാണ് .70 ദിവസത്തെ വാലിഡിറ്റിയാണ് ഇതിൽ ലഭിക്കുന്നത് .

ഇത് കൂടാതെ എയർടെൽ 399 രൂപയുടെ മറ്റൊരു ഓഫർ കൂടി പുറത്തിറക്കിയിരിക്കുന്നു .അൺലിമിറ്റഡ് വോയിസ് കോളുകൾ ലഭിക്കുന്നു .പ്രതിദിനം 1 ജിബിയുടെ ഡാറ്റ 35 ദിവസത്തേക്ക് ലഭിക്കുന്നു .അതായത് 35 ജിബി 4ജി ,3ജി ലഭിക്കുന്നതാണ് .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo