ജയം രവിയുടെ ആക്ഷൻ ചിത്രം അഖിലൻ OTTയിൽ ഹിറ്റാകുമോ?

Updated on 22-Mar-2023
HIGHLIGHTS

ജയം രവിക്കൊപ്പം ഹരീഷ് പേരടി, ഹരീഷ് ഉത്തമൻ, തരുൺ അറോറ, ചിരാഗ് ജാനി, മധുസൂന റാവു, ബോക്‌സർ ധീന എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു

പ്രിയാഭവാനി ശങ്കറും താന്യ രവിചന്ദ്രനുമാണ് നായികമാർ

പൊന്നിയൻ സെൽവന് ശേഷം ജയം രവിയുടേതായി തിയേറ്ററുകളിൽ എത്തിയ ഏറ്റവും പുതിയ തമിഴ് ചിത്രമാണ് അഖിലൻ (Agilan). മാർച്ച് 10നാണ് ഈ ആക്ഷൻ ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തിയത്. ഇപ്പോഴിതാ, സിനിമ ഒടിടിയിലും വരുന്നു.

അഖിലൻ OTT Release

തിയേറ്ററിൽ വലിയ വിജയമായില്ലെങ്കിലും OTTയിൽ അഖിലൻ സിനിമയ്ക്ക് സ്വീകാര്യത ഏറുമെന്നാണ് പ്രതീക്ഷ. സീ ഫൈവിലാണ് (Zee 5) ചിത്രം റിലീസിന് എത്തുന്നത്. മാർച്ച് 31 മുതൽ Agilanന്റെ സ്ട്രീമിങ് ആരംഭിക്കും. 
അഖിലൻ എന്ന ഗുണ്ടയുടെ വേഷമാണ് ജയം രവിക്ക് ചിത്രത്തിൽ. എൻ. കല്യാണ കൃഷ്ണനാണ് അഖിലൻ എഴുതി സംവിധാനം ചെയ്യുന്നത്.

പ്രിയാഭവാനി ശങ്കറും താന്യ രവിചന്ദ്രനുമാണ് നായികമാർ. ഹരീഷ് പേരടി, ഹരീഷ് ഉത്തമൻ, തരുൺ അറോറ, ചിരാഗ് ജാനി, മധുസൂന റാവു, ബോക്‌സർ ധീന എന്നിവരും ചിത്രത്തിൽ നിർണായക വേഷം ചെയ്യുന്നു ചിത്രത്തിനായി സി.എസ് സംഗീതവും, വിവേക് ആനന്ദ് ഛായാഗ്രഹണവും നിർവഹിക്കുന്നു. 

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :