ഇന്ദ്രൻസിന്റെ ‘ആനന്ദം പരമാനന്ദം’ OTTയിൽ Streaming തുടങ്ങി

Updated on 28-Jan-2023
HIGHLIGHTS

ഷാഫി സംവിധാനം ചെയ്ത ചിത്രമാണ് ആനന്ദം പരമാനന്ദം.

സിനിമ ഇപ്പോൾ ഒടിടി റിലീസിന് എത്തിയിരിക്കുകയാണ്.

ഇന്ദ്രൻസ്, ഷറഫുദ്ദീൻ തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളായി എത്തിയ മലയാള ചിത്രമാണ് ആനന്ദം പരമാനന്ദം. ഷാഫി സംവിധാനം ചെയ്ത ചിത്രം ക്രിസ്‌മസ് കാലത്താണ് തിയേറ്ററുകളിൽ  പ്രദർശനത്തിന് എത്തിയത്. ഇപ്പോഴിതാ Aanandham Paramaanandham സിനിമ ഒടിടിയിൽ എത്തിയിരിക്കുകയാണ്.

ആനന്ദം പരമാനന്ദം ഒടിടിയിൽ

മലയാളത്തിന്റെ പ്രമുഖ OTT പ്ലാറ്റ്ഫോമായ മനോരമ മാക്സിലാണ് (Manorama Max) ചിത്രം സ്ട്രീം ചെയ്യുന്നത്. ഇന്ദ്രൻസിനും ഷറഫുദ്ദീനും പുറമെ, അജു വർഗീസ്, അനഘ നാരായണൻ, ബൈജു സന്തോഷ്‌, നിഷ സാരംഗ് എന്നിവരും സിനിമയിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്.

എം. സിന്ധുരാജാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഷാൻ റഹ്മാനാണ് സംഗീത സംവിധായകൻ. വി സാജൻ ചിത്രത്തിനായി എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.  മനോജ് പിള്ളയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സപ്‌ത തരംഗ് ക്രിയേഷൻസാണ് Aanandham Paramaanandham നിർമിച്ചിരിക്കുന്നത്. 

പേരിലെ ആനന്ദം തിയേറ്റർ റിലീസിലും പ്രേക്ഷകർക്ക് ചിത്രം സമ്മാനിച്ചിരുന്നു. കുടുംബ ചിത്രങ്ങളിലൂടെ മലയാള സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയ, മലയാളികളെ കുടുകുടാ ചിരിപ്പിച്ച സംവിധായകനാണ് ഷാഫി. ഒരിടവേളയ്ക്ക് ശേഷം സംവിധായകൻ ഷാഫി ഒരുക്കിയ ആനന്ദം പരമാനന്ദം ചിരിക്കൊപ്പം ബന്ധങ്ങളുടെ ഊഷ്മളതയും വിളമ്പുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :