രാജ്യത്തെ ഏറ്റവും വലിയ EV കരാർ ഇനി TATAക്ക് സ്വന്തം; കൈകോർത്ത് Uber

Updated on 22-Feb-2023
HIGHLIGHTS

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളാണ് ടാറ്റ

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന കരാറും ടാറ്റ സ്വന്തമാക്കി

ഊബറുമായാണ് ടാറ്റയുടെ ഉടമ്പടി

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന കരാർ ഒപ്പിട്ട് TATA മോട്ടേഴ്സ്. 25,000 ഇലക്ട്രിക് വാഹനങ്ങൾ (EVകൾ) നിർമിച്ച് വിതരണം ചെയ്യുന്നതിനുള്ള കരാറിലാണ് ഇന്ത്യയിലെ പ്രമുഖ റൈഡ്-ഹെയ്‌ലിങ് കമ്പനിയായ ഉബറുമായി ടാറ്റ പങ്കാളിയായത്.

TATAയും Uberഉം ഉടമ്പടി

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കൾ ആരെന്ന് ചോദിച്ചാൽ നിസ്സംശയം പറയാം അത് ടാറ്റയാണെന്ന്. പ്രമുഖ റെഡ്- ഷെയറിങ് കമ്പനി ഏതെന്ന് ചോദിച്ചാൽ അത് Uberഉം. അതിനാൽ തന്നെ, ഇന്ത്യയിലെ ഒരു ഓട്ടോമോട്ടീവ് നിർമാതാവും റൈഡ്-ഷെയറിങ് പ്ലാറ്റ്‌ഫോമും തമ്മിലുള്ള ഏറ്റവും വലിയ EV കരാറാണിത്. 

ഈ കരാർ പ്രകാരം, ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിൽ ടാറ്റ മോട്ടോഴ്‌സ് XPRES-T ഇലക്ട്രിക് വാഹനങ്ങൾ Uberന്റെ  ഫ്ലീറ്റ് ഓപ്പറേറ്റർമാർക്ക് നിർമിച്ച് നൽകും. ഇന്ത്യയിലേക്ക് സുസ്ഥിരമായ വികസനം കൊണ്ടുവരുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ടാറ്റ മോട്ടോഴ്‌സുമായുള്ള പങ്കാളിത്തം ഇതിൽ നിർണായക വഴിത്തിരിവാകുമെന്നും Uber India യുടെ പ്രസിഡന്റ് പ്രഭ്ജീത് സിംഗ് പ്രസ്താവനയിൽ പറഞ്ഞു. 

2040ഓടെ സീറോ എമിഷൻ വാഹനങ്ങളിലും മൈക്രോ-മൊബിലിറ്റിയിലും രാജ്യം പൂർണത കൈവരിക്കുമെന്നും ഇങ്ങനെ നടക്കുന്ന 100 ശതമാനം റൈഡുകളും Uber സംഭാവന ചെയ്യുമെന്നുമാണ് അദ്ദേഹം വിശദമാക്കിയത്. TATAയെ സംബന്ധിച്ചിടത്തോളം ഊബറുമായുള്ള കരാർ ഒരു റൈഡ് ഹെയ്‌ലിങ് കമ്പനിയുമായുള്ള ടാറ്റ മോട്ടോഴ്‌സിന്റെ രണ്ടാമത്തെ വലിയ ഇടപാടാണ്. ശബ്ദ മലിനീകരണമില്ല എന്നതാണ് Electric Vehicleന്റെ ഏറ്റവും പ്രധാന മേന്മ.

ഗുരുഗ്രാം ആസ്ഥാനമായുള്ള ഓൾ-ഇലക്‌ട്രിക് ക്യാബ് കമ്പനിയായ ബ്ലൂസ്മാർട്ട് മൊബിലിറ്റിയുമായി ടാറ്റ കഴിഞ്ഞ വർഷം ജൂണിൽ 10,000 XPRES-T EVകൾ വിതരണം ചെയ്യുന്നതിനുള്ള കരാർ ഒപ്പ് വച്ചിരുന്നു. ഈ മാസം മുതൽ കാറുകൾ ഘട്ടം ഘട്ടമായി വിതരണം ചെയ്യും. 

കരാർ പ്രകാരം ഊബറായിരിക്കില്ല ഈ കാറുകൾ വാങ്ങുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ഡെലിവറി Uberന്റെ ഫ്ലീറ്റ് പങ്കാളികൾക്ക് നൽകും. നിരവധി നഗരങ്ങളിലും പ്രദേശങ്ങളിലും റൈഡ്-ഷെയറിങ് പ്ലാറ്റ്‌ഫോമിൽ വാഹനങ്ങൾ ഓടിക്കുന്ന ഒന്നിലധികം ഫ്ലീറ്റ് പങ്കാളികളുമായി Uber പ്രവർത്തിക്കുന്നുണ്ട്.

ചില വലിയ ഫ്ലീറ്റ് പാർട്ണർ സ്ഥാപനങ്ങളായിരിക്കും ടാറ്റ നിർമിക്കുന്ന EVകളുടെ ഡെലിവറി എടുക്കുകയെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഫ്ളീറ്റ് ഉടമകൾക്ക് ഊബർ പ്ലാറ്റ്‌ഫോമിൽ വളരെ വേഗത്തിൽ പ്രവർത്തിപ്പിക്കുന്നതിന് EV-കൾ ഓൺ‌ബോർഡ് ചെയ്യാൻ സാധിക്കും. ഇങ്ങനെ Auto-mobile രംഗത്തെ ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനം അതിവേഗമാക്കാനുമാകും.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :