പൈസ വസൂലാക്കാം, സമയം പാഴാക്കണ്ട; സീലിങ് FANകൾക്ക് Amazonന്റെ ഓഫർ!

Updated on 08-May-2023
HIGHLIGHTS

Amazon Great Summer Saleൽ സീലിങ് ഫാനുകൾ വമ്പിച്ച ഓഫറിൽ വാങ്ങാം

ഉഷ, ഹാവെൽസ് ഉൾപ്പെടെയുള്ള കമ്പനികളുടെ സീലിങ് ഫാനുകൾ ഓഫറിൽ ലഭിക്കും

ഇന്ന് അർധരാത്രിയോടെ ആമസോൺ സമ്മർ സെയിൽ അവസാനിക്കും

ഇന്നാണ് ആമസോൺ ഗ്രേറ്റ് സമ്മർ സെയിലിന്റെ അവസാന ദിനം. കിടിലൻ ഓഫറുകൾ നൽകുന്നതിനാൽ ഇതിനകം നിരവധി പേർ ഓൺലൈൻ പർച്ചേസ് നടത്തിയിരിക്കും. എങ്കിലും അവസാന മണിക്കൂറുകളിലും Amazon കിടിലൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചൂടുകാലത്ത് സീലിങ് ഫാൻ പുതിയതൊന്ന് വാങ്ങാമെന്ന് തീരുമാനിച്ചിട്ടുള്ളവർക്ക് Amazon Great Summer Saleന്റെ വിലക്കിഴിവുകൾ നന്നായി പ്രയോജനപ്പെടുത്താം.  ഉപകരണങ്ങൾക്ക് ആമസോൺ നൽകുന്ന വിലക്കിഴിവിന് പുറമെ, ICICI, Kotak ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചാണ് പർച്ചേസ് എങ്കിൽ 10% അധിക കിഴിവും ലഭിക്കുന്നതാണ്. 

സീലിങ് ഫാനുകൾക്കുള്ള Amazon ഓഫർ

1. ഉഷ ഫാൻ

3775 രൂപ വില വരുന്ന Usha Ceiling Fanന് ആമസോണിൽ 23% കിഴിവ് ലഭ്യമാണ്. രണ്ട് നിറങ്ങളിൽ വരുന്ന ഫാനിന് ഇപ്പോൾ ആമസോണിൽ വില 2,899 രൂപയാണ്. ഗോൾഡൻ കളറും ബ്രൌൺ കളറുമാണ് ഉഷ ഫാനിന്റെ ഡിസൈൻ. Buy From Here

2. ഹാവെൽസ് ഫാൻ- 24% കിഴിവ്

24 ശതമാനം കിഴിവോടെയാണ് Havells Ceiling Fan വരുന്നത്. സീലിങ് ഫാനുകളിൽ വിശ്വാസ്യത നേടിയ ഹാവേൽസ് ഫാൻ സ്റ്റൈലിഷ് ഡിസൈനിലുള്ളതാണ്. 2,799 രൂപയാണ് ഫാനിന് ആമസോണിൽ വില. Buy From Here

3. ക്രോംപ്ടൺ ഫാൻ

ആമസോൺ സെയിലിൽ 39% കിഴിവിൽ Crompton Ceiling Fan ലഭിക്കുന്നു. റിമോട്ട് കൺട്രോൾ സൈലന്റ് സീലിങ് ഫാനാണിത്. ഡിസൈനിലും ആകർഷകമായ ഫീച്ചറുകളാണ് ഇതിനുള്ളത്.  6,199 രൂപയ്ക്ക്  11,399 രൂപ വിലവരുന്ന സീലിങ് ഫാൻ ഇപ്പോൾ സ്വന്തമാക്കാം. Buy From Here

4. ആറ്റംബർഗ് ഫാൻ

34% കിഴിവിൽ Atomberg Renesa Ceiling Fan ഇപ്പോൾ ആമസോൺ സമ്മർ സെയിലിൽ വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്. ഹൈ-സ്പീഡ് സീലിങ് ഫാൻ റിമോർട്ട് കൺട്രോൾ ഫീച്ചറോടെയാണ് വരുന്നത്. ബൂസ്റ്റ് മോഡ്, ടൈമർ മോഡ് അല്ലെങ്കിൽ സ്ലീപ്പ് മോഡ് പോലുള്ള ഫീച്ചറുകളും ഇതിലുണ്ട്. ആറ്റംബർഗ് ഫാനിന്റെ യഥാർഥ വില 5,390 രൂപയാണ്. വെറും 3,580 രൂപയ്ക്ക് ഇതിപ്പോൾ വാങ്ങാം. Buy From Here

5. ഓറിയന്റ് ഫാൻ

Orient ceiling fanനും ആകർഷകമായ ഓഫറാണ് summer saleലുള്ളത്. 35% വരെ കിഴിവ് ഓറിയന്റിന്റെ ഇലക്ട്രിക് സീലിങ് ഫാനിന് ലഭിക്കുന്നു. റിമോട്ട് കൺട്രോൾ ഫീച്ചറോടെ വരുന്ന ഫാനിന് 5,235 രൂപയാണ് വില.

എന്നാൽ വെറും 3,381 രൂപയ്ക്ക് Amazonൽ നിന്ന് വാങ്ങാം. Buy From Here

 

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :