വാഹനങ്ങൾ ഉപയോഗിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് ഫാസ്റ്റാഗ് എന്നത് .ടോൾ ഉള്ള സ്ഥലങ്ങളിൽ എത്തി കഴിഞ്ഞാൽ നമ്മൾ പണമടയ്ക്കണം.അതാണ് നിലവിൽ ഉള്ള നിയമം .എന്നാൽ ഈ നിയമങ്ങൾ ഡിസംബർ മാസത്തിൽ മാറുവാൻ പോകുന്നു .ഇനി മുതൽ നമ്മൾ ഫാസ്റ്റ്ടാഗ് ഓപ്‌ഷനുകൾ കരുതിയിരിക്കണം .ഫാസ്റ്റ് ടാഗ് വഴി മാത്രമേ ഇനി ടോൾ അടക്കുവാൻ സാധിക്കുകയുള്ളു .
ഇത്തരത്തിൽ ക്യാഷ് ലെസ്സ് ഓപ്‌ഷനുകൾ എത്തിക്കഴിഞ്ഞാൽ പിന്നെ ടോൾ മേഖലയിൽ ഒന്നും തന്നെ കാത്തിരിക്കേണ്ട അവസ്ഥവരില്ല .നിങ്ങൾക്ക് ഇപ്പോൾ ഓൺലൈൻ ആയി തന്നെ ഇത്തരത്തിൽ ഫാസ്റ്റാഗ് രജിസ്റ്റർ ചെയ്യുവാൻ സാധിക്കുന്നതാണ് .ഓൺലൈൻ ആപ്ലികേഷനുകൾ വഴിയോ അല്ലെങ്കിൽ ബാങ്കുകൾ വഴിയോ ഉപഭോതാക്കൾക്ക് രജിസ്റ്റർ ചെയ്യുവാൻ സാധിക്കുന്നു .
എന്നാൽ HDFC ഉപഭോതാക്കൾക്ക് കുറച്ചുംകൂടി എളുപ്പത്തിൽ ഫാസ്റ്റാഗ് സംവിധാനം രജിസ്റ്റർ ചെയ്യുവാൻ സാധിക്കുന്നതാണ് .അതിന്നായി HDFC ഉപഭോതാക്കൾ https://v1.hdfcbank.com/htdocs/common/fastag/index.html എന്ന വെബ് സൈറ്റ് ആദ്യം സന്ദർശിക്കുക .ഈ വെബ് സൈറ്റ് ഓപ്പൺ ചെയ്തതിനു ശേഷം വരുന്ന അടുത്ത വിൻഡോയിൽ നിങ്ങളുടെ HDFC ബാങ്കിന്റെ കസ്റ്റമർ ഐഡി നൽകുക .
അതിനു ശേഷം വരുന്ന വിൻഡോ വെഹിക്കിൾ രെജിസ്ട്രേഷൻ ആണ് .വെഹിക്കിൾ രജിസ്റ്റർ ചെയ്തതിനു ശേഷം നിങ്ങളുടെ ഡോക്യൂമെറ്റുകൾ അപ്ലോഡ് ചെയ്താൽ മാത്രം മതി .നിങ്ങൾക്ക് HDFC ഫാസ്റ്റാഗ് സംവിധാനം ലഭിക്കുന്നതാണ് .ഡിസംബർ 1 മുതൽ ആണ് ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത് .അതുപോലെ തന്നെ Paytm ഉപഭോതാക്കൾക്കും വളരെ എളുപ്പത്തിൽ തന്നെ ഇത് Paytm ആപ്ലികേഷനുകൾ ഉപയോഗിച്ച് ഫാസ്റ്റാഗ് രജിസ്റ്റർ ചെയ്യുവാൻ സാധിക്കുന്നതാണ് .