ആധാർ കാർഡ് ഉപയിഗിക്കുന്നവർ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം

Updated on 04-Sep-2021
HIGHLIGHTS

നിങ്ങൾ Aadhaar Enrolment Form ഡൌൺലോഡ് ചെയ്യേണ്ടതാണ്

uidai.gov.in എന്ന വെബ് സൈറ്റ് വഴി നിങ്ങൾക്ക് ഇത്തരത്തിൽ കറക്ഷൻ Form ഡൗൺലോഡ് ചെയ്യാവുന്നതാണ്

ഇന്ന് ഇന്ത്യയിൽ ഒരാൾക്ക് ഏറ്റവും അത്യാവശ്യമായി വേണ്ട ഒരു കാര്യം ആധാർ കാർഡ് തന്നെയാണ് .എന്നാൽ ആധാർ കാർഡുകൾ നമ്മൾ എടുക്കുമ്പോൾ പലതരത്തിലുള്ള തെറ്റുകളും പറ്റാറുണ്ട് .ആധാറിലെ പേരുകൾ ,ഫോൺ നമ്പറുകൾ ,ജനന തീയതികൾ നമ്മളുടെ വിലാസം എന്നിങ്ങനെ .എന്നാൽ നമ്മൾ രജിസ്റ്റർ ചെയ്യുമ്പോൾ നൽകിയ അഡ്രസ് ,ഫോൺ നമ്പറുകളിൽ ഒക്കെ പിന്നീട് മാറ്റങ്ങൾ വരാറുണ്ട് .ഇപ്പോൾ ഇതാ നിങ്ങളുടെ ആധാർ കാർഡുകളിലെ ഫോട്ടോയും മാറ്റുവാൻ സാധിക്കുന്നു .

ആദ്യം തന്നെ uidai.gov.in എന്ന വെബ് സൈറ്റ് ഓപ്പൺ ചെയ്യുക .അതിനു ശേഷം നിങ്ങൾ  Aadhaar Enrolment/ കറക്ഷൻ / അപ്പ്ഡേറ്റ് Form ഡൌൺലോഡ് ചെയ്യേണ്ടതാണ് .നിങ്ങളുടെ Enrolment Form ഫിൽ ചെയ്തതിനു ശേഷം ആധാർ സെന്ററിൽ സബ്‌മിറ്റ് ചെയ്യണ്ടതാണ് .ശേഷം നിങ്ങളുടെ biometric വിവരങ്ങൾ എല്ലാം തന്നെ എക്സിക്യൂട്ടീവ് പരിശോധിച്ചതിനു ശേഷം എക്സിക്യൂട്ടീവ് നിങ്ങളുടെ പുതിയ ഫോട്ടോ എടുക്കുന്നതായിരിക്കും .നിങ്ങളുടെ വിവരങ്ങളും മറ്റും നല്ലതുപോലെ ഒന്നുകൂടി ഉറപ്പുവരുത്തുക .

എടുത്തതിനു ശേഷം നിങ്ങൾക്ക് ഒരു സ്ലിപ്പും അവിടെ നിന്നും ലഭിക്കുന്നതായിരിക്കും .ഇതിന്നായി നിങ്ങളുടെ ഒരു ഡോക്യൂമെന്റും ആവിശ്യമില്ല .നിങ്ങൾ ഫോട്ടോ കൊണ്ടുവരേണ്ട ആവിശ്യവും ഇല്ല .90 ദിവസ്സത്തിനുള്ളിൽ നിങ്ങൾക്ക് ഫോട്ടോ മാറ്റി പുതിയത് ലഭിക്കുന്നതാണ് .ഇത്തരത്തിൽ നിങ്ങൾക്ക്  Enrolment സെന്ററിൽ നിന്നും ഫോട്ടോ ,ഫോൺ ,പേര് ,വിലാസം എന്നിവയും മാറ്റുവാൻ സാധിക്കുന്നതാണ് .ഇതിന്നായി നിങ്ങൾ 25 രൂപ + GST എന്നിവ നൽകേണ്ടതാണ് .

 

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :