Happy Valentines Day 2025 Wishes: നിങ്ങളുടെ പ്രണയം എക്സ്ട്രാ മനോഹരമാക്കാൻ 40-ലധികം Love Quotes, ആശംസകൾ, ഫോട്ടോകൾ

Updated on 14-Feb-2025
HIGHLIGHTS

2K കിഡ്സായാലും 90 കിഡ്സായാലും വാലന്റൈൻസ് മെസേജുകൾ വെറൈറ്റി ആക്കാൻ ആഗ്രഹിക്കുന്നുണ്ടാകുമല്ലോ!

പ്രിയപ്പെട്ടവരിലേക്ക് നിങ്ങളുടെ ഹൃദയം തുറക്കുമ്പോൾ ക്ലീഷെ വിട്ടുപിടിക്കാം

നല്ല റൊമാന്റിക്കായി അയക്കാൻ മലയാളത്തിലും ഇംഗ്ലീഷിലും വാലന്റൈൻസ് ഡേ ആശംസകളിതാ

Happy Valentines Day 2025: നിങ്ങളുടെ പ്രണയം കൂടുതൽ മനോഹരമാക്കാൻ Valentine’s Day Wishes പങ്കുവയ്ക്കണ്ടേ? പ്രിയപ്പെട്ടവരിലേക്ക് നിങ്ങളുടെ ഹൃദയം തുറക്കുമ്പോൾ ക്ലീഷെ വിട്ടുപിടിക്കാം. 2K കിഡ്സായാലും 90 കിഡ്സായാലും വാലന്റൈൻസ് മെസേജുകൾ വെറൈറ്റി ആക്കാൻ ആഗ്രഹിക്കുന്നുണ്ടാകുമല്ലോ!

Happy Valentines Day 2025

വിശുദ്ധ വാലന്റൈന്റെ ഓർമ ദിവസമാണ് ലോകമെമ്പാടും വാലന്റൈൻസ് ദിനമായി കൊണ്ടാടുന്നത്. യുവാക്കളായ സൈനികർ വിവാഹിതരാകാതിരിക്കാൻ രാജാവ് നടത്തിയ കൽപ്പനകളെ ചെറുത്ത വീരനാണ് വാലന്റൈൻ. രഹസ്യമായി പ്രണയിക്കുന്നവരുടെ വിവാഹം അദ്ദേഹം നടത്തിക്കൊടുത്തു.

ഇത് രാജാവിന്റെ ചെവിയിലെത്തിയപ്പോൾ February 14-ന് വാലന്റൈന് വധശിക്ഷ നടപ്പിലാക്കി. പ്രണയത്തിനും പ്രണയിക്കുന്നവർക്കും വേണ്ടി ത്യാഗം ചെയ്ത വിശുദ്ധ വാലന്റൈനിലൂടെ പ്രണയത്തിന്റെ മാഹാത്മ്യം കൂടി ഈ ദിനം ഓർമിപ്പിക്കുന്നു.

Happy Valentines Day ആശംസകൾ

പ്രണയിതാക്കൾക്കും ദമ്പതികൾക്കും അവരുടെ ബന്ധം ആഘോഷിക്കുന്നതിനുള്ള ദിനം. കമ്മിറ്റഡായവർക്ക് മാത്രമാണ് വാലന്റൈൻസ് ദിനമെന്ന് പറയാനാകില്ല. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും പരസ്പരം വിശ്വാസവും കരുതലും വിലമതിപ്പും പ്രകടിപ്പിക്കാനുമുള്ള ദിവസമാണിത്.

നിങ്ങൾക്ക് വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് വഴി വാലന്റൈൻസ് ദിന ആശംസകൾ പങ്കുവയ്ക്കാം. ഇതിനായി നിങ്ങൾക്ക് പ്രണയാതുരമായ Quotes, ഫോട്ടോസ്, ആശംസകൾ മെസേജുകളാക്കാം. പ്രിയപ്പെട്ടവരുമായി കൂടുതൽ ഹൃദ്യമായും ഊഷ്മളമായും സ്നേഹം പങ്കിടാൻ ആഗ്രഹിക്കുന്നവർക്കായി ഇതാ വാലന്റൈൻസ് ഡേ ആശംസകൾ.

പ്രണയം സ്ഫുരിക്കുന്ന കവിതകളിലെ വരികൾ കടമെടുത്തും ആശംസകൾ പങ്കുവയ്ക്കാം. പ്രണയിനിയായാലും ഭർത്താവായാലും കാമുകനായാലും എല്ലാവർക്കും പരസ്പരം ഷെയർ ചെയ്യാവുന്ന ആശംസകളാണിവ. നല്ല റൊമാന്റിക്കായി അയക്കാൻ മലയാളത്തിലും ഇംഗ്ലീഷിലും വാലന്റൈൻസ് ഡേ ആശംസകളിതാ…

ഹാപ്പി വാലന്റൈൻസ് ഡേ: മലയാളത്തിൽ

പ്രണയമാണ് നിന്നോട്, അനന്തമായ ആകാശവും അടങ്ങാത്ത സാഗരവും പോലെ… Happy Valentine’s Day! ❤️‍🔥

എന്റെ ഹൃദയത്തിൽ പ്രണയത്തിന്റെ വസന്തം നിറച്ച നിനക്കായ്, ഉള്ളിന്നുള്ളിൽ നിന്നും പ്രണയദിനാശംസകൾ നേരുന്നു…💕

എന്റെയുള്ളിലും എനിക്ക് ചുറ്റും, നീ നിറഞ്ഞു നിൽക്കുന്നു…
എങ്ങു തിരിഞ്ഞാലും നിന്നെയല്ലാതെ മറ്റൊന്നും ഞാൻ കാണുന്നുമില്ല..
കാരണം പ്രണയത്തിന്റെയീ പ്രപഞ്ചത്തിൽ നീയും ഞാനുമല്ലാതെ മറ്റൊന്നുമില്ലല്ലോ… – റൂമി

നിന്നോടുള്ള പ്രണയം പോലും നിന്റെ ഔദാര്യമാണ്- റൂമി

Happy Valentines Day

ജീവിതം നിന്നോടൊപ്പം കൂടുതൽ മനോഹരമാണ്. നീ തന്നെ ഈ അമൂല്യ സ്നേഹത്തെ ഞാൻ ആഘോഷിക്കുന്നു. 💕ഹാപ്പി വാലന്റൈൻസ് ഡേ!💕👩🏻‍❤️‍💋‍👨🏻

“സ്നേഹം ഒരു നദി പോലെയാണ്. ഇത്ര ഭാഗം വാത്സല്യം, ഇത്ര ഭാഗം പ്രണയം, ഇത്ര സൌഹൃദം എന്നു വേർതിരിക്കാൻ പറ്റില്ല. അതുകൊണ്ടല്ലേ സ്നേഹത്തിനിത്ര ഭംഗി”

നിന്നോടെനിക്കുള്ള പ്രണയം ചൊല്ലുവാൻ ഞാൻ കാത്തിരുന്ന ദിനം,🌹 ഹാപ്പി വാലന്റൈൻസ് ഡേ!❤️

ഈ നിലാമഴ എന്റെ പ്രണയത്തിന്റെ കുളിരാണ്,
ഈ കുളിർകാറ്റ് എന്റെ പ്രണയത്തിന്റെ തലോടലാണ്,
എന്റെ ഹൃദയത്തെ പ്രണയത്തിൽ നനച്ച നിനക്കായ്, സ്നേഹം നിറഞ്ഞ പ്രണയദിനാശംസകൾ!👩🏻‍❤️‍💋‍👨🏻🌹

എല്ലാ ദിവസവും നീയുമായി ഞാൻ പ്രണയത്തിലാകുന്നു! നിന്നിലൂടെ പ്രണയത്തിന്റെ സുഗന്ധം എന്നിലേക്ക് അലിയുന്നു. ഹാപ്പി വാലന്റൈൻസ് ഡേ!

എന്റെ പ്രണയം അതൊരു വാക്കല്ല, വികാരമല്ല. ❤️‍🔥എന്റെ പ്രണയം അത് നീയാകുന്നു👩🏻‍❤️‍💋‍👨🏻… Happy Valentine’s Day Dear!

എന്റെ പ്രണയത്തിൻ താജ്മഹലിൽ വന്നുചേർന്നൊരു വനശലഭമേ. ഇനിയും ഘാതങ്ങളേറെ കടന്നും നിന്നെ ഞാൻ സ്നേഹിച്ചുകൊണ്ടേയിരിക്കും… ഹാപ്പി വാലന്റൈൻസ് ഡേ ഡിയർ!💕💌👩🏻‍❤️‍💋‍👨🏻

നീ ഓരോ നിമിഷവും മാന്ത്രികമാക്കുന്നു. എനിക്കായി നീയൊരു പ്രണയസൌദം തീർത്തിരിക്കുന്നു. ഒന്നിച്ചിനിയും ഒരുപാട് ഓർമ്മകൾ പങ്കുവയ്ക്കാം, ഹാപ്പി വാലന്റൈൻസ് ഡേ!

നിങ്ങൾക്കും മറ്റെല്ലാത്തിനും ഇടയിലുള്ള പാലമാണ് പ്രണയം- റൂമി

Happy Valentines Day

നിന്നെ സ്നേഹിക്കുന്നതാണ് എന്റെ ജീവിതത്തിൽ ഞാൻ ചെയ്ത വലിയ മഹാത്മ്യം. നീ എന്നും എന്റേതായതിന് നന്ദി. ഹാപ്പി വാലന്റൈൻസ് ഡേ, ഡിയർ!💕

നീയാണ് എന്റെ ഇന്നും, എന്റെ നാളെയും, എന്റെ എന്നെന്നും. ഹാപ്പി വാലന്റൈൻസ് ഡേ!

എഴുതിയതൊക്കെയും നിന്നെ കുറിച്ചായിരുന്നു.
നിനക്ക് വേണ്ടിയായിരുന്നു.
ഇനി എഴുതാനുള്ളതും നിനക്കായാണ്.
എന്റെ പ്രണയ ശിൽപ്പമേ, ഞാനെന്റെ പ്രണയം പകരട്ടെ! Happy Valentines Day!

ചരിത്രം രാജാക്കന്മാരുടെയും യുദ്ധം ചെയ്തവരുടെയും മാത്രം കഥയല്ല, അത് സ്നേഹിക്കുന്നവരുടെയും കഥയാണ്, Happy Valentine’s Day!

‘Happy Valentine’s Day! പ്രിയതേ, നീയെന്റെ പ്രാണനാണ്. അത്രമേൽ നിന്നെ ഞാൻ സ്നേഹിക്കുന്നു’

സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവയെ സ്വതന്ത്രമായി വിടുക. തിരിച്ചുവന്നാൽ അത് നിങ്ങളുടേതാണ്. അല്ലെങ്കിൽ അത് വേറെ ആരുടേയോ ആണ്. Happy Valentine’s Day!

Happy Valentines Day! എന്റെ പ്രണയത്തിന്റെ മാതൃക അനന്തമായ സാഗരമാണ്. അത് എപ്പോഴും കടലിനോട് തന്റെ സ്നേഹം മന്ത്രിച്ചുകൊണ്ടേയിരിക്കുന്നു, ഞാനും…

Happy Valentines Day

“അനുരാഗത്തിന്‍ വേളയില്‍ വരമായ് വന്നൊരു സന്ധ്യയില്‍, മനമേ നീ പാടൂ പ്രേമാര്‍ദ്രമായി…” എല്ലാവർക്കും ഹാപ്പി വാലന്റൈൻസ് ഡേ!💌

ബുദ്ധി മുങ്ങിമരിക്കുന്ന കടലാണ് പ്രണയം- RUMI

ഇന്നും നാളെയും ഇനിയെന്നും നിന്നെ ഞാൻ പ്രണയിച്ചുകൊണ്ടേയിരിക്കും… 💕ഹാപ്പി വാലന്റൈൻസ് ഡേ!💕

സ്നേഹമാണ് നമ്മുടെ മോട്ടോ, സ്നേഹത്തിലേക്കാണ് നമ്മുടെ യാത്ര. HAPPY VALENTINE’S DAY!

HAPPY VALENTINE’S DAY! നീയെന്ന കരയിലേക്ക് ഞാനെന്റെ സ്നേഹം അലയടിച്ചുകൊണ്ടേയിരിക്കും.

എന്റെ ചുണ്ടുകൾക്ക് വഴി തെറ്റി ഒരു ചുംബനത്തിലേക്ക് പോകവേ,
എന്റെ ചുണ്ടുകൾക്ക് വഴി തെറ്റി; ഞാനുന്മത്തനായതുമങ്ങനെ. – റൂമി

ജീവിതത്തിൽ മജ്ജയും പ്രണയവും തിരിച്ചുവരാൻ നീ യാത്രകൾ ചെയ്യുക.. – റൂമി

നമ്മൾ ഒരുമിച്ചാവുമ്പോൾ രാത്രികൾ പകലാണ്.
നിന്റെ അസാന്നിധ്യത്തിൽ എനിക്കുറങ്ങാനേ കഴിയുന്നില്ല.
രണ്ട് ആത്മാക്കൾക്ക് നിദ്രാവിഹീനത സമ്മാനിച്ച ദൈവത്തിന് സ്തുതി! – റൂമി

Also Read: Happy Promise Day Wishes 2025: ഈ ദിനം പ്രധാനം, നിങ്ങളുടെ Valentine-ന് അയക്കാൻ 20-ലധികം മധുരമുള്ള ആശംസകൾ

“ജീവിക്കുന്ന ഓരോ നിമിഷവും ഞാൻ നിന്നെക്കുറിച്ച് ഓർക്കുന്നു… അല്ലെങ്കിൽ നിന്നെക്കുറിച്ച് ഓർക്കുന്ന നിമിഷങ്ങളിൽ മാത്രമാണ് ഞാൻ ജീവിക്കുന്നത്. Happy Valentine’s Day!”💌

Happy Valentine’s Day!നീയാണെന്റെ ഹൃദയം, നീയാണെന്റെ സന്തോഷം, നീയാണെന്റെ ജീവിതം.❤️‍🔥

നിന്നോടെനിക്കുള്ള പ്രണയം ചൊല്ലുവാൻ ഞാൻ കാത്തിരുന്ന ദിനം,
പ്രണയം പറഞ്ഞിടാൻ വയ്യാതെ നിന്നെ ഞാൻ പ്രണയിക്കുമീ സുദിനം…. ഹാപ്പി വാലന്റൈൻസ് ഡേ💌

നീയാണെന്റെ ജീവൻ, നിന്റെ ഹൃദയത്തുടിപ്പായി ഞാൻ നിന്നിലും… 💕പ്രണയദിനാശംസകൾ!💕

ഉള്ളവർക്ക് പ്രണയം ലഹരി, ഇല്ലാത്തവർക്ക് കാത്തിരിപ്പ്, ഉണ്ടായിരുന്നവർക്ക് അത് വിരഹവും… എല്ലാവർക്കും പ്രണയദിനാശംസകൾ നേരുന്നു…💌

താജ്മഹൽ പോലെ പവിത്രവും ശോഭയുള്ളതുമായ പ്രണയമാകട്ടെ ഓരോരുത്തർക്കും. എല്ലാവർക്കും വാലന്റൈൻസ് ദിന ആശംസകൾ നേരുന്നു…

Valentines Day Wishes: ഇംഗ്ലീഷിൽ

You are the core of my life—grateful to you to be with me always, Happy Valentine’s Day.

Love is the ocean of caring, trust and respect. Happy Valentine’s Day!💌

Oh, if it be to choose and call thee mine, love, thou art every day my Valentine!

You are my heart, happiness, destination and life dear. I love you, Happy Valentine’s Day!

Happy Valentines Day

To my beautiful love, you are the fragrance melted in my heart. Thank you for loving me. Happy Valentine’s Day!❤️‍🔥

Love is not just a word, it is you MY LOVE. Happy Valentine’s Day!

I am bound to you today, tomorrow and forever as without you my heart never beats, I love You.

Hey Babe! Happy Valentine’s Day. Thank you for blooming love in my heart. ❤️‍🔥

Life is sweeter with you dear. Happy Valentine’s Day

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :