Happy Republic Day Wishes 2025: പ്രിയപ്പെട്ടവർക്ക് WhatsApp വഴി അയക്കാൻ റിപ്പബ്ലിക് ഡേ ആശംസകളും ഫോട്ടോകളും Quotes, ദേശഭക്തി വരികളും…
ഈ വർഷം രാജ്യം 76-ാമത്തെ റിപ്പബ്ലിക്കാണ് ഇന്ത്യ ആഘോഷിക്കുന്നത്
ഭാരതീയരുടെ ഈ അഭിമാന നിമിഷത്തിനൊപ്പം പ്രിയപ്പെട്ടവർക്ക് ആശംസകളും പങ്കിടാം
ഇതിനായുള്ള 40-ലധികം Republic day wishes ആണ് ഇവിടെ പങ്കുവയ്ക്കുന്നത്
Happy Republic Day Wishes 2025: ഇന്ന് റിപ്പബ്ലിക് ദിനം. January 26 ഇന്ത്യ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഴുകുകയാണ്. 1950 ജനുവരി 26-നാണ് ഭാരതത്തിന്റെ ഭരണഘടന നിലവിൽ വന്നത്. ഇന്ത്യ ഒരു പരമാധികാര, ജനാധിപത്യ, മതേതര റിപ്പബ്ലിക്കായി സ്ഥാപിക്കപ്പെട്ടതും ഇതിന് ശേഷമാണ്.
Survey76-ാമത് Happy Republic Day
ഐക്യത്തോടെയും ശക്തിയോടെയും ഓരോ ഭാരതീയനും തങ്ങളുടെ ഭാരതീയ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന ദിവസമാണിന്ന്. ഈ വർഷം രാജ്യം 76-ാമത്തെ റിപ്പബ്ലിക്കാണ് ഇന്ത്യ ആഘോഷിക്കുന്നത്.

ഇതിലേക്ക് സ്വതന്ത്ര ഇന്ത്യയെ നയിച്ച ത്യാഗങ്ങളെ ആദരിക്കുകയും സ്മരിക്കുകയും ചെയ്യുന്ന ദിനം കൂടിയാണ് Republic Day in India. ഭാരതീയരുടെ ഈ അഭിമാന നിമിഷത്തിനൊപ്പം പ്രിയപ്പെട്ടവർക്ക് ആശംസകളും പങ്കിടാം.
Happy Republic Day Wishes 2025
റിപ്പബ്ലിക് ദിനത്തിന്റെ ആവേശവും അഭിമാനവും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കിടാം. ഇതിനായി WhatsApp മെസേജുകളും, Quotes, സ്റ്റാറ്റസുകളും, ഇമേജുകളും ഇവിടെ പങ്കുവയ്ക്കുന്നു. ദേശഭക്തിഗാനങ്ങളിലൂടെയും ആശംസ അയക്കാം.
വെറുതെ റിപ്പബ്ലിക് ദിനാശംസകൾ പങ്കിടാതെ, അതിൽ നിങ്ങളുടെ വികാരവും സ്നേഹവും കൂടി ഉൾക്കൊള്ളിക്കണം. ഇതിനായുള്ള 40-ലധികം Republic day wishes ആണ് ഇവിടെ പങ്കുവയ്ക്കുന്നത്.

Republic day wishes in Malayalam
അസാധാരണവും വൈവിധ്യവുമായ സാംസ്കാരിക പാരമ്പര്യമാണ് ഇന്ത്യയുടെ കരുത്ത്. പരസ്പരം സ്നേഹിച്ചും സഹായിച്ചും മുന്നേറാം💪🏼. ഓരോ ഭാരതീയനും റിപ്പബ്ലിക് ദിനാശംസകൾ! 🇮🇳
നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും റിപ്പബ്ലിക് ദിനം ആശംസിക്കുന്നു🙌🏼…
ഈ ചരിത്ര ദിനത്തിൽ, ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങൾ എപ്പോഴും ഉയർത്തിപ്പിടിക്കാനും നമ്മുടെ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനായി പ്രവർത്തിക്കാനും നമുക്ക് പ്രതിജ്ഞയെടുക്കാം. ജയ് ഹിന്ദ്!🇮🇳🌟

റിപ്പബ്ലിക് ദിനം ജനാധിപത്യത്തിന്റെയും ഒത്തൊരുമയുടെയും ശക്തിയുടെ പ്രതീകമാണ്. അഭിമാനത്തോടെ ഈ ദിനം ആഘോഷിക്കാം. ഏവർക്കും റിപ്പബ്ലിക് ദിനാശംസകൾ!
ഈ റിപ്പബ്ലിക് ദിനത്തിൽ നമ്മുടെ ഭൂതകാലത്തെ ഓർമിക്കാം, വർത്തമാന നിമിഷം ആസ്വദിക്കാം, ഭാവി നോക്കി ആസൂത്രണം ചെയ്യാം. എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ🧡🤍💚!
നമ്മുടെ രാജ്യം, നമ്മുടെ മാതാവ്. സ്നേഹിക്കാം, ഐക്യത്തോടെ സംരക്ഷിക്കാം! എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ!🌟
സ്വാതന്ത്ര്യം, നീതി, സമത്വം ആദർശങ്ങളിലൂടെ ജീവിതം നയിക്കാം. എല്ലാവർക്കും 76-ാം🌟 റിപ്പബ്ലിക് ദിനാശംസകൾ🌟!
ഈ റിപ്പബ്ലിക് ദിനത്തിൽ, മഹത്തായ അവകാശങ്ങൾക്കൊപ്പം മഹത്തായ ഉത്തരവാദിത്തങ്ങളും ഉൾക്കൊള്ളാം. ഇവ രണ്ടും അഭിമാനത്തോടെ നിറവേറ്റാം. ഓരോ ഭാരതീയനും റിപ്പബ്ലിക് ദിനാശംസകൾ

സ്വാതന്ത്ര്യം എന്ന സമ്മാനത്തെ വിലമതിക്കാൻ റിപ്പബ്ലിക് ദിനം നമ്മെ ഓർമിപ്പിക്കുന്നു. ശക്തവും സമൃദ്ധവുമായ ഒരു രാജ്യം നമുക്ക് ഒരുമിച്ച് കെട്ടിപ്പടുക്കാം. എല്ലാ ഭാരതീയർക്കും സ്നേഹം നിറഞ്ഞ ആശംസകൾ!
മാ തുജെ സലാം, മാ തുജെ
സലാം അമ്മാലാം തുജെ സലാം, വന്ദേമാതരം… ഏവർക്കും റിപ്പബ്ലിക് ദിനാശംസകൾ!
ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യ രാജ്യം🧡🤍💚. ഈ മഹാരാഷ്ട്രത്തിന്റെ ഭാഗമായതിൽ അഭിമാനിക്കാം. നമ്മുടെ ബഹുമാനം രാഷ്ട്ര നിർമതിയ്ക്കായി വിനിയോഗിക്കാം. ജയ് ഹിന്ദ്!
ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്. ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു. ഏവർക്കും റിപ്പബ്ലിക് ദിനാശംസകൾ നേരുന്നു!
ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരു പിടിമണ്ണല്ല… ഇന്ത്യ ഓരോ ഇന്ത്യക്കാരുടെയും രക്തമാണ്. ഐക്യത്തോടെ ഈ റിപ്പബ്ലിക് ദിനം ആഘോഷിക്കാം, ജയ് ഹിന്ദ്!

നിശ്ചയദാർഢ്യത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയാണ് ത്രിവർണ പതാക. ഇന്ന് ഭാരതീയ വിണ്ണിൽ ത്രിവർണം പടരുന്നു. ഒപ്പം ഓരോ ഭാരതീയനും സ്നേഹത്താലും സാഹോദര്യത്തിലും അഭിമാനപൂരിതമാകട്ടെ, ജയ് ഹിന്ദ്!
രാജ്യസ്നേഹത്താൽ ആത്മാവ് നിങ്ങളുടെ ഹൃദയത്തിൽ അഭിമാനവും സന്തോഷവും നിറയ്ക്കട്ടെ. ഓരോ ഭാരതീയനും റിപ്പബ്ലിക് ദിനാശംസകൾ!
ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാവണം അന്തരംഗം, എല്ലാവർക്കും സന്തോഷവും സമാധാനവും നിറഞ്ഞ റിപ്പബ്ലിക് ദിനം ആശംസിക്കുന്നു!

ഇന്ത്യക്കാരനായതിൽ അഭിമാനിക്കാം, ഇന്ത്യയെ അഭിമാനകരമാക്കാൻ പ്രയത്നിക്കാം, ജയ് ഹിന്ദ്! ❤️Happy Republic Day❤️
എല്ലാ സംസ്കാരവും ആഘോഷിക്കുന്നതും എല്ലാ വിശ്വാസങ്ങളെ ബഹുമാനിക്കുന്നതും ഇന്ത്യയെ അവിസ്മരീണയമാക്കും. മതേതര രാഷ്ട്രത്തിന്റെ അഭിമാനദിനം, ഈ സുദിനത്തിൽ എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ നേരുന്നു…
Also Read: OTT Release Latest: Identity, ആനന്ദ് ശ്രീബാല, റൈഫിൾ ക്ലബ്ബ്, കാണാൻ അടിപൊളി ചിത്രങ്ങൾ
ലോകത്തിന്റെ ഏത് കോണിലായാലും അഭിമാനിക്കാം ഭാരതീയനായതിൽ! ജയ് ഹിന്ദ്

Happy Republic Day!ഭാരതം ശോഭയോടെ ഉയരട്ടെ, ഭാരതീയർ അഭിമാനത്തോടെ വളരട്ടെ, ജയ് ഹിന്ദ്!❤️
ഐക്യം, സമാധാനം, സാഹോദര്യത്തിലൂടെ രാജ്യത്തിന്റെ പുരോഗതിയ്ക്കായി പ്രയത്നിക്കാം. ഏവർക്കും റിപ്പബ്ലിക് ദിനാശംസകൾ നേരുന്നു
സാരെ ജഹാൻ സേ അച്ചാ ഹിന്ദുസ്ഥാൻ ഹമാരാ, വേർതിരിവുകളില്ലാത്തെ നല്ല വർത്തമാനത്തിനും നാളേയ്ക്കുമായ്, ജയ് ഹിന്ദ്! Happy Republic Day
ഇന്നത്തെ കുരുന്നുകളാണ് നാളത്തെ ഇന്ത്യ, നമ്മുടെ രാജ്യത്തിനെ കെട്ടിപ്പടുക്കാൻ ഒത്തൊരുമിച്ച് അവർക്കൊപ്പം പ്രവർത്തിക്കാം. ഓരോ ഭാരതീയനും ആശംസകൾ നേരുന്നു…

റിപ്പബ്ലിക് ദിനാശംസകൾ! ഇന്ന്, നമ്മുടെ ഭരണഘടന രൂപപ്പെടുത്തിയ ദർശകരെയും അതിനെ പ്രതിരോധിച്ച ധീരഹൃദയരെയും സ്മരിക്കാം, ആദരിക്കാം.
ഗംഗാ യമുനാ സംഗമസമതല ഭൂമി,
സ്വർഗീയ സുന്ദരഭൂമി സ്വതന്ത്ര ഭാരതഭൂമി… മതേതര ഇന്ത്യയെന്ന സ്വർഗഭൂമിയിൽ പിറന്നതിൽ അഭിമാനിക്കാം. 💙Happy Republic Day💙
രാഷ്ട്രത്തിന്റെ ചൈതന്യം കളങ്കവും അനീതിയുമില്ലാതെ കാത്തുസൂക്ഷിക്കാം. സത്യം, സമാധാനം, നന്മയിലൂടെ രാജ്യത്തെ നയിക്കാം. നമ്മൾ ഓരോരുത്തരും രാഷ്ട്ര നിർമാണത്തിന്റെ ഭാഗമാണ്. അവകാശങ്ങൾക്കൊപ്പം കർമങ്ങളെയും പരിപോഷിപ്പിക്കൂ, റിപ്പബ്ലിക് ദിനാശംസകൾ!

ആയേ മേരേ വതൻ കേ ലോഗോ
തുംഖൂബ് ലഗാ ലോ
നാരായേ സുബ് ദിൻ ഹൈ ഹം സബ്ക
ലെഹറോൺ തിരംഗ പ്യാരാ! 🧡🤍💚 സ്നേഹത്തിന്റെയും ഐക്യത്തിന്റെയും റിപ്പബ്ലിക് ദിനാശംസകൾ!
പ്രതീക്ഷയുടെ ദീപസ്തഭംങ്ങളേറുന്ന ഇന്നത്തെ യുവത്വത്തിന് വിജയാശംസകൾ! 🙌🏼 ഏവർക്കും റിപ്പബ്ലിക് ദിനാശംസകൾ!
❤️Happy Republic Day!💙 ത്രിവർണ പതാക സദാ ഉയരത്തിൽ പറക്കട്ടെ, നമ്മുടെ രാജ്യത്തിന്റെ ഐക്യവും നാനാത്വവും വിടരട്ടെ, ഏവർക്കും റിപ്പബ്ലിക് ദിനാശംസകൾ!

ജനഗണമനയുടെ നാട്.
ജനകോടികളുടെ നാട്.
അഹിംസയെന്നൊരു മന്ത്രംചൊല്ലിയ
ഗാന്ധിജിയുടെ തറവാട്.
ഇത് ഭാരത നാട്… റിപ്പബ്ലിക് ദിനാശംസകൾ!
യഹി കരോ യേ ധരതി ഹേ ബലിദാൻ കി വന്ദേമാതരം വന്ദേമാതരം വന്ദേമാതരം, ഓരോ ഭാരതീയ ഹൃദയത്തിനും സ്നേഹത്തിന്റെ റിപ്പബ്ലിക് ദിനാശംസകൾ!

യേ മേരാ ഇന്ത്യ,
ഐ ലവ് മൈ ഇന്ത്യ,
ഐ ലവ് മൈ ഇന്ത്യ… Happy Republic Day!💙
ശിൽപികൾ നമ്മൾ
ഭാരത ശിൽപികൾ നമ്മൾ🌟
വിടരും നവയുഗവസന്തവാടിയിൽ വിടർന്ന പുഷ്പങ്ങൾ…
അതെ വീരന്മാർ നേടിക്കൊടുത്ത ജനാധിപത്യവും സ്വാതന്ത്ര്യവും കളങ്കമില്ലാതെ പരിപോഷിപ്പിക്കാം. ജയ് ഹിന്ദ്!💪🏼

ഈ ലോകത്ത് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റമാകുക💪🏼 നിങ്ങൾ, ഏവർക്കും സ്നേഹം നിറഞ്ഞ റിപ്പബ്ലിക് ദിനാശംസകൾ
ഈ റിപ്പബ്ലിക് ദിനത്തിൽ, നമുക്ക് ഇന്ത്യയുടെ നേട്ടങ്ങളിൽ അഭിമാനിക്കാം, ആഘോഷിക്കാം. ഭാവിയുടെ വിജയത്തിനായി ഒരുമിച്ച് പ്രവർത്തിക്കാം, പ്രയത്നിക്കാം. റിപ്പബ്ലിക് ദിനാശംസകൾ!
റിപ്പബ്ലിക് ദിനാശംസകൾ! നമ്മുടെ രാജ്യം നമ്മുടെ അഭിമാനമാണ്, എന്നും ഒത്തൊരുമയോടെ അതിനെ സംരക്ഷിക്കണം💪🏼🫡.
🧡🤍💚 വീരന്മാർ നേടിയെടുത്ത സ്വാതന്ത്ര്യം,
തലമുറകൾ വാർത്തെടുത്ത ഭാരതം,
സ്നേഹത്തോടെയും സാഹോദര്യത്തോടെയും ജീവിക്കാം, എല്ലാ ഭാരതീയർക്കും റിപ്പബ്ലിക് ദിനാശംസകൾ!🧡🤍💚
ഇന്ത്യയുടെ സമ്പന്നത ഭാരതീയരുടെ ഐക്യത്തിലാണ്.
ഇന്ത്യയുടെ ഐശ്വര്യം നമ്മുടെ സ്നേഹത്തിലും ത്യാഗത്തിലുമാണ്.
സന്തോഷവും സമാധാനവും സമത്വവും നിറഞ്ഞ ഭാവിയ്ക്കായി ആശംസിക്കുന്നു, റിപ്പബ്ലിക് ദിനാശംസകൾ!💙

വന്ദേ മാതരം
വന്ദേ മാതരം
സുജലാം സുഫലാം
മലയജശീതളാം
സസ്യശ്യാമളാം മാതരം
വന്ദേ മാതരം, സ്നേഹം നിറഞ്ഞ റിപ്പബ്ലിക് ദിനാശംസകൾ നേരുന്നു!
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile