സാംസങ് ഗാലക്സി S20 FE വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 25,000 രൂപ വരെ കിഴിവ്!

HIGHLIGHTS

74,999 രൂപയാണ് ഫോണിന്റെ വില

128GB സ്റ്റോറേജോടെ വരുന്ന മോഡൽ ഇപ്പോൾ മികച്ച വിലക്കിഴിവിൽ സ്വന്തമാക്കാം

സാംസങ് ഗാലക്സി S20 FE വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 25,000 രൂപ വരെ കിഴിവ്!

ആൻഡ്രോയിഡ് ഫോണുകളിൽ എക്കാലത്തും ജനപ്രീതിയുള്ളത് Samsungന് തന്നെയാണ്. വേഗതയേറിയ പ്രകടനവും ഏറ്റവും മികച്ച ബാറ്ററി ലൈഫും, അത്യുഗ്രൻ ക്യാമറയുമെല്ലാം സാംസങ് ഗാലക്സിയുടെ പ്രത്യേകതകളാണ്. ഇപ്പോഴിതാ, സാംസങ് ഗാലക്സിയുടെ കിടിലൻ ഫോൺ Samsung Galaxy S20 FE ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് നിങ്ങളോട് പങ്കുവയ്ക്കുന്നത്. അതായത്, വിശ്വസിച്ചാലും ഇല്ലെങ്കിലും 74,999 രൂപയുടെ സാംസങ് സെറ്റ് 9999 രൂപയ്ക്ക് ഇപ്പോൾ വാങ്ങാം.

Digit.in Survey
✅ Thank you for completing the survey!

Samsung Galaxy എസ്20 എഫ്ഇ

സാംസങ് ഗാലക്‌സി എസ് 20 എഫ്ഇയുടെ 128GB സ്റ്റോറേജോടെ വരുന്ന മോഡൽ 74,999 രൂപ വില വരുന്ന ഫോണാണ്. എന്നാൽ വെറും 34990 രൂപയ്ക്ക് ഇത് വാങ്ങാം. അതായത്, 53 ശതമാനം കിഴിവാണ് ആമസോൺ നിങ്ങൾക്ക് നൽകുന്നത്. വേറെയും ഓഫറുകൾ ചേരുമ്പോൾ 9999 രൂപയെന്ന അവിശ്വസനീയ വിലയിൽ ഫോൺ സ്വന്തമാക്കാം. എന്നാൽ എക്സ്ചേഞ്ച് ഓഫറിലാണ് Samsung Galaxy S20 FE വാങ്ങാൻ ഉദ്ദേശിക്കുന്നതെങ്കിൽ വൻലാഭകരമെന്ന് പറയാം. 

നിങ്ങളുടെ പഴയ സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്താൽ സാംസങ് ഗാലക്സി S20 FE വെറും 9999 രൂപയിൽ വാങ്ങാം. കാരണം, എക്സ്ചേഞ്ച് ഓഫറിലൂടെ 25000 രൂപ വരെ കിഴിവ് ലഭിക്കുന്നതാണ്. എന്നാൽ ശ്രദ്ധിക്കേണ്ടത് നിങ്ങൾ നൽകുന്ന പഴയ സ്മാർട്ട്ഫോണിന്റെ മോഡലിനെയും അതിന്റെ പഴക്കത്തെയും അനുസരിച്ചായിരിക്കും ലഭിക്കുന്ന തുകയും.

ഇതിനെല്ലാം പുറമെ Amazon ബാങ്ക് ഓഫറുകളും നൽകുന്നുണ്ട്. ഉപഭോക്താക്കൾക്ക് 7.5% തൽക്ഷണ കിഴിവ് വരെ ലഭിക്കും. ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ 1000 രൂപയുടെ discount ഓഫർ ലഭിക്കുന്നു. HSBC ക്യാഷ്ബാക്ക് കാർഡ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഫോൺ പർച്ചേസ് നടത്തിയാൽ 5% തൽക്ഷണ കിഴിവും ലഭിക്കുന്നതാണ്. 250 രൂപ വരെയാണ് ഇങ്ങനെ നിങ്ങൾക്ക് നേടാവുന്നത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo