ഓൺലൈൻ തട്ടിപ്പുകളിലൂടെ ലക്ഷക്കണക്കിന് പണം നഷ്ടമാകുന്ന നിരവധി കേസുകൾ വരുന്നുണ്ട്. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് ഗൂഗിൾ പേ (Google Pay) ഉപയോക്താക്കളുടെ അക്കൗണ്ടിലേക്ക് 80,000 രൂപ വരെ ക്രെഡിറ്റ് ആകുന്നത്.
നിരവധി ഉപയോക്താക്കളുടെ ഗൂഗിൾ പേ അക്കൗണ്ടിലേക്ക് കമ്പനി അബദ്ധത്തിൽ ഡോളറുകൾ ക്രെഡിറ്റ് ചെയ്തുവെന്നാണ് റിപ്പോർട്ട്. ഏകദേശം 10 മുതൽ 1,000 ഡോളർ വരെയാണ് ഇങ്ങനെ Google Payയുടെ അബദ്ധത്തിലൂടെ ദാനമായി ഉപയോക്താക്കൾക്ക് ലഭിച്ചത്. ഇന്ത്യൻ മൂല്യത്തിൽ ഇത് ഏകദേശം 80,000 രൂപ വരും.
https://twitter.com/MishaalRahman/status/1643430482598674432?ref_src=twsrc%5Etfw
അബദ്ധം സമൂഹമാധ്യമങ്ങളിലൂടെ തിരിച്ചറിഞ്ഞ കമ്പനി പിന്നീട് ഉപയോക്താക്കളിൽ നിന്ന് ഈ പണം തിരികെ പിടിച്ചു. എന്നാൽ, ഇതിനകം മറ്റ് അക്കൗണ്ടുകളിലേക്ക് പണം മാറ്റിയവർ ആ പണം ഉപയോഗിച്ചോളാനും, തിരികെ ഈടാക്കില്ലെന്നും കമ്പനി അറിയിച്ചു. മാധ്യമപ്രവർത്തകനായ മിഷാൽ റഹ്മാനാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. തൊട്ടുപിന്നാലെ തങ്ങൾക്കും പൈസ ക്രെഡിറ്റ് ആയെന്ന് Google Pay ഉപയോക്താക്കൾ ട്വിറ്ററിലൂടെയും റെഡ്ഡിറ്റിലൂടെയും അറിയിച്ചു.