govt of india to block 119 apps mostly from china
ചൈന, ഹോങ്കോങ്ങുമായി ബന്ധപ്പെട്ട 119 Mobile Apps Block ചെയ്യാനൊരുങ്ങി കേന്ദ്രം. ദേശീയ സുരക്ഷ മുൻനിർത്തിയാണ് MeitY എന്നറിയപ്പെടുന്ന ടെക്‌നോളജി മന്ത്രാലയം ഉത്തരവിറക്കിയത്.
ചൈന, Hong Kong ഡെവലപ്പർമാരുടെ വീഡിയോ, വോയ്‌സ് ചാറ്റ് പ്ലാറ്റ്‌ഫോമുകൾ ബ്ലോക്ക് ചെയ്യാൻ ഇന്ത്യൻ സർക്കാർ ഉത്തരവിട്ടിരിക്കുകയാണ്. ഉത്തരവ് പ്രകാരം 120-ന് അടുത്ത് ആപ്പുകളായിരിക്കും പ്ലേ സ്റ്റോറിൽ നിന്ന് പൂട്ടിക്കെട്ടുക.
ചൈനയിലെയും ഹോങ് കോങ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആപ്പുകളാണ് മുഖ്യമായും നടപടി നേരിടുന്നത്. ഇതുകൂടാതെ, സിംഗപ്പൂർ, UK, USA,ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള ചെറിയ എണ്ണം ആപ്പുകൾക്കെതിരെയും നടപടി സ്വീകരിച്ചേക്കും.
ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ സെക്ഷൻ 69എ പ്രകാരമാണ് ഉത്തരവ്. ദേശീയ സുരക്ഷ, പരമാധികാരം അല്ലെങ്കിൽ പൊതു ക്രമം എന്നിവയെ മുൻനിർത്തിയാണ് നടപടി. ഇതുപ്രകാരം ഓൺലൈൻ ഉള്ളടക്കത്തിലേക്കുള്ള പൊതു പ്രവേശനം തടയുന്നതിനുള്ള അധികാരം കേന്ദ്രസർക്കാരിനാണ്. ഇതേ ഓർഡർ വച്ച് മുമ്പ് ചില ചൈനീസ് ആപ്പുകൾക്കും പണി കിട്ടിയിരുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങളാണ് അന്ന് ആപ്പ് നിരോധനത്തിലേക്ക് വഴി വച്ചത്.
പുതിയ ഉത്തരവ് പ്രകാരം ചൈനീസ് ഡെവലപ്പർമാരുടെ ഉൾപ്പെടെ 119 ആപ്പുകൾ തടഞ്ഞുവച്ചിട്ടുണ്ട്. ഇതിൽ 15 എണ്ണം മാത്രമാണ് ഇന്ത്യയിൽ ഇതുവരെ ബ്ലോക്ക് ചെയ്തിട്ടുള്ളത്. ബാക്കിയുള്ളവ ഫെബ്രുവരി 20 വരെ ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ്.
കേന്ദ്ര സർക്കാരിന്റെ ഉത്തരവിനെ കുറിച്ച് ആപ്പ് ഡെവലപ്പർമാരോട് ഗൂഗിളാണ് അറിയിപ്പ് നൽകിയിരിക്കുന്നത്. ഈ പ്രശ്നം പരിഹരിക്കാൻ ഇന്ത്യൻ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാൻ താൽപ്പര്യമുള്ളതായി ഇവർ പറഞ്ഞു.
Lumen Database എന്ന പ്ലാറ്റ്ഫോമിലാണ് ഗൂഗിൾ ആപ്പ് ബ്ലോക്കിനെ കുറിച്ച് പോസ്റ്റ് ചെയ്തിട്ടുള്ളത്. ഫെബ്രുവരി 18-ന് ഇത് പ്രസിദ്ധീകരിച്ചെങ്കിലും പിന്നീട് Lumen-ൽ നിന്ന് ഇത് നീക്കം ചെയ്തു.
ശേഷിക്കുന്ന ആപ്പുകളുടെ നിരോധനം ഇതുവരെ പൂർണമായി നടപ്പിലാക്കിയിട്ടുമില്ല. എന്തുകൊണ്ടാണെന്ന് ആപ്പ് ബ്ലോക്ക് പൂർത്തിയാക്കാത്തതെന്ന ചോദ്യത്തിന് ഗൂഗിൾ വിശദീകരണമൊന്നും നൽകിയിട്ടില്ല.
സെക്ഷൻ 69 എ പ്രകാരം പുറപ്പെടുവിച്ച ഉത്തരവുകളുടെ രഹസ്യാത്മകത ചൂണ്ടിക്കാട്ടിയാണ് മറുപടിയിൽ നിന്ന് ഇവർ ഒഴിഞ്ഞുമാറിയത്. മണി കൺട്രോളാണ് ചൈനീസ് ആപ്പുകളുടെ ബ്ലോക്കിനെ കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.