Aadhaar App Launched: UPI പോലെ Simple, സേഫും! ഫോട്ടോകോപ്പിയും കാർഡും വേണ്ട, കേന്ദ്ര സർക്കാരിന്റെ പുതിയ ആപ്പ്

Updated on 09-Apr-2025
HIGHLIGHTS

UPI പോലെ സിമ്പിളായി പ്രവർത്തിക്കുന്ന പുതിയ ആധാർ ആപ്പ് എത്തി

ഫെയ്‌സ് ഐഡി ഉപയോഗിച്ച് സ്ഥിരീകരണം നടത്താനും, AI സംയോജിപ്പിച്ച് പ്രവർത്തിക്കുന്നതുമായ ആപ്ലിക്കേഷനാണിത്

QR അടിസ്ഥാനമാക്കി വളരെ പെട്ടെന്ന് ആധാർ വേരിഫിക്കേഷനും മറ്റും പൂർത്തിയാക്കാം

Aadhaar App Launched: UPI പോലെ സിമ്പിളായി പ്രവർത്തിക്കുന്ന പുതിയ ആധാർ ആപ്പ് എത്തി. കേന്ദ്ര സർക്കാർ സുരക്ഷിതവും ലളിതവുമായ പുതിയ ആപ്ലിക്കേഷൻ അവതരിപ്പിച്ചിരിക്കുകയാണ്. QR അടിസ്ഥാനമാക്കി വളരെ പെട്ടെന്ന് ആധാർ വേരിഫിക്കേഷനും മറ്റും പൂർത്തിയാക്കാൻ കഴിയുന്ന ആധാർ ആപ്ലിക്കേഷനാണിത്.

ഫെയ്‌സ് ഐഡി ഉപയോഗിച്ച് സ്ഥിരീകരണം നടത്താനും, ആർട്ടിഫിഷ്യൽ ഇന്റലിജൻസും (AI) സംയോജിപ്പിച്ച് പ്രവർത്തിക്കുന്നതുമായ ആപ്ലിക്കേഷനാണിത്. ഇന്ത്യൻ പൗരന്മാരിലേക്ക് ആധാർ സേവനങ്ങളും ഡിജിറ്റലായി എത്തിക്കുന്നതിന്റെ ഭാഗമായാണ് ആപ്പ് പുറത്തിറക്കിയത്.

പുതിയ Aadhaar app: വിശദാംശങ്ങൾ

ആധാർ ആപ്പിന്റെ വരവോടെ, യാത്രയിലും ഹോട്ടൽ ചെക്കിങ്ങിനുമെല്ലാം ഇനി ഡിജിറ്റലായി ആധാർ ഉപയോഗിക്കാം. എന്തിന് ആധാർ ആവശ്യമായി വരുന്ന ഷോപ്പിങ്, ബുക്കിങ്ങിന് പോലും ആധാർ കാർഡ് കൊണ്ടു നടക്കേണ്ടിവരില്ല. അതുപോലെ ഫോട്ടോകോപ്പി കൈവശം സൂക്ഷിക്കേണ്ട ബുദ്ധിമുട്ടും വരില്ല.

Aadhaar App സുരക്ഷിതമാണോ?

ആധാറിന്റെ ഫോട്ടോകോപ്പികൾ കാണിക്കുന്നതിന് പകരം ക്യുആർ കോഡ് സ്കാൻ ചെയ്തുകൊണ്ട് ഐഡന്റിറ്റി പരിശോധിക്കാനാകും. ഇത് ഹോട്ടൽ റിസപ്ഷനുകളിലും കടകളിലുമെല്ലാം ആധാർ കോപ്പി കൊടുക്കുന്ന സാഹചര്യം ഒഴിവാക്കുമെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി. പുതിയതായി ഇറക്കിയ ആധാർ ആപ്പ് സുരക്ഷിതമാണെന്നും മന്ത്രി പറഞ്ഞു.

ഉപയോക്താവിന്റെ സമ്മതത്തോടെ മാത്രമേ ആധാർ ആപ്പിലെ വിവരങ്ങൾ ഷെയർ ചെയ്യാൻ സാധിക്കുകയുള്ളൂ. അതിനാൽ ആധാർ ആപ്പ് 100 ശതമാനവും ഡിജിറ്റലും സുരക്ഷിതവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ ആധാർ ആപ്പ് ഉപയോഗിച്ച് സ്കാൻ ചെയ്യുമ്പോൾ നമ്മുടെ വിവരങ്ങളെല്ലാം മറ്റൊരാളിലേക്ക് ഫീഡ ആകില്ലേ? ഇങ്ങനെയുള്ള യാതൊരു സംശയവും നിങ്ങൾക്ക് ആവശ്യമില്ല. കാരണം ഉപയോക്താക്കൾക്ക് ആവശ്യമായ ഡാറ്റ മാത്രം പങ്കിടാൻ ആപ്പ് അനുവദിക്കുന്നു. ഇത് അവരുടെ സ്വകാര്യ വിവരങ്ങളിൽ പൂർണ നിയന്ത്രണം ഉറപ്പാക്കുന്നു.

Also Read: ദിവസം 3 ഫോട്ടോ മാത്രമാണോ! അൺലിമിറ്റഡായി ChatGPT Free Ghibli Image ഉണ്ടാക്കാം, എങ്ങനെയെന്നോ?

UPI പോലെ സിമ്പിൾ & പവർഫുൾ

ഇപ്പോഴെല്ലാം UPI പേയ്‌മെന്റിൽ QR കോഡുകൾ ലഭിക്കുന്നത് പോലെ ആധാർ വെരിഫിക്കേഷൻ ക്യുആർ കോഡുകളും ഇനി ലഭിക്കും. പുതിയ ആധാർ ആപ്പിലൂടെ QR കോഡ് സ്കാൻ ചെയ്ത് ഓപ്പൺ ചെയ്യാം. വളരെ പെട്ടെന്ന് ഫേസ് ഐഡി വേരിഫിക്കേഷൻ നടത്തും. ഇങ്ങനെ ആധാർ ഉപയോഗിച്ചുള്ള സേവനങ്ങൾ അനുനിമിഷം ലഭ്യമാകും.

ഇപ്പോൾ ആപ്പ് ബീറ്റ ടെസ്റ്റിങ് ഫേസിലാണ്. ഉടൻ തന്നെ ഇത് ദേശവ്യാപകമായി ഉപയോഗിക്കുന്നതിന് പുറത്തിറക്കും.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :