ഗൂഗിൾ സേവനങ്ങളിലേക്ക് ലോഗിൻ ചെയ്യുമ്പോൾ ഇരട്ട വെരിഫിക്കേഷൻ ക്രമീകരിക്കാവുന്ന സേവനം ഉപയോഗിക്കാൻ ഉപഭോക്ത്താക്കളെ ഗൂഗിൾ വ്യാപകമായി പ്രേരിപ്പിക്കുന്നു. തങ്ങളുടെ സേവനങ്ങൾക്ക് മികച്ച സുരക്ഷാ സൗകര്യം ലഭ്യമാക്കാൻ ഉള്ള ഗൂഗിളിന്റെ ഒരു നീക്കമായാണ് ഇത് വിലയിരുത്തുന്നത്.
കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്
ജൂലൈ 17 മുതൽ ഗൂഗിൾ സേവനങ്ങളിലേക്ക് ലോഗിൻ ചെയ്യുന്നവരെ 2 ഘട്ട എസ് .എം.എസ് വെരിഫിക്കേഷൻ (2-SV) ഉപയോഗിച്ച് നോക്കാൻ ഗൂഗിൾ ക്ഷണിച്ചു തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ സേവനം ഉപയോഗിക്കണമെന്ന് ഗൂഗിൾ നിർബന്ധിക്കുന്നില്ല.
അതായത് ഉപഭോക്താവിന്റെ ഇഷ്ടാനുസരണം എസ് .എം.എസ് ഉപയോഗിച്ചുള്ള ഇരട്ട വെരിഫിക്കേഷൻ സേവനം ഉപയോഗിക്കാനോ ഒഴിവാക്കാനോ അവസരമുണ്ട്. എസ് .എം.എസ് മുഖേന ഗൂഗിൾ അക്കൗണ്ടിലേക്ക് പ്രവേശിക്കാനുള്ള റിയൽടൈം സെക്യൂരിറ്റി കീ നൽകുന്നതിനാൽ ഹാക്കിങ്ങ് പോലുള്ള സാധ്യതകൾ ഒഴിവാക്കാനാകുമെന്നത് 2-SV അഥവാ ടൂ സ്റ്റെപ് വെരിഫിക്കേഷന്റെ നേട്ടമാണ്.