Google Pay Not Free! അങ്ങനെ അതിലും തീരുമാനമായി, ഈ പേയ്മെന്റുകൾക്കെല്ലാം ഇനി ചാർജ് ഈടാക്കും

Updated on 21-Feb-2025
HIGHLIGHTS

ഗൂഗിൾ പേ വൈദ്യുതി, ഗ്യാസ് ബിൽ പേയ്‌മെന്റുകൾക്കുള്ള കൺവീനിയൻസ് ഫീസ് അവതരിപ്പിച്ചു!

ഇതുവരെ മൊബൈൽ റീചാർജിങ്ങിൽ ഗൂഗിൾ പേ ചാർജ് ഈടാക്കിയിരുന്നു

യുപിഐ പ്ലാറ്റ്‌ഫോം സർവ്വീസ് ചാർജെടുക്കുമെന്നതിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല

Google Pay പേയ്മെന്റ് ഉപയോഗിക്കുന്നവർക്ക് അത്ര ശുഭകരമല്ലാത്ത വാർത്തയാണ് വരുന്നത്. ഗൂഗിൾ പേ വൈദ്യുതി, ഗ്യാസ് ബിൽ പേയ്‌മെന്റുകൾക്കുള്ള കൺവീനിയൻസ് ഫീസ് അവതരിപ്പിച്ചു. യുപിഐ പ്ലാറ്റ്‌ഫോം സർവ്വീസ് ചാർജെടുക്കുമെന്നതിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല.

Google Pay Not Free

ഇതുവരെ മൊബൈൽ റീചാർജിങ്ങിൽ ഗൂഗിൾ പേ ചാർജ് ഈടാക്കിയിരുന്നു. ഇനി മറ്റ് ചില സേവനങ്ങൾക്കും ഗൂഗിൾ പേ ഫീ ചുമത്തുമെന്നാണ് അറിയാൻ കഴിയുന്നത്. കുറഞ്ഞ മൂല്യമുള്ള ഇടപാടുകൾ നടത്തുമ്പോൾ ഇതുവരെ യുപിഐ ആപ്പ് സൗജന്യമായി സേവനം തന്നിരുന്നു. ഇനി ഇവയിൽ നിരക്ക് ഈടാക്കുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

google pay

Google Pay ഈ സേവനങ്ങൾക്ക് ഫ്രീയല്ല!

ഒരു ഉപഭോക്താവ് ക്രെഡിറ്റ് കാർഡ് വഴിയും ഡെബിറ്റ് കാർഡ് വഴിയും യുപിഐ പേയ്മെന്റ് നടത്തുമ്പോഴാണ് ചാർജ് ഈടാക്കുന്നത്. ഇവ ഉപയോഗിച്ച് LPG ഗ്യാസ് ബുക്കിങ് നടത്തുമ്പോഴും, വൈദ്യുതി ബിൽ അടയ്ക്കുമ്പോഴും പണമീടാക്കും.

ഇവയ്ക്ക് ‘കൺവീനിയൻസ് ഫീ’ ആയി 15 രൂപ ഈടാക്കുമെന്നാണ് ET റിപ്പോർട്ടിൽ പറയുന്നത്. ഇങ്ങനെ ഈടാക്കുന്ന തുക “ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്കുള്ള പ്രോസസ്സിംഗ് ഫീസായി ലേബൽ ചെയ്യുന്നു. ഇതിൽ ജിഎസ്ടിയും ഉൾപ്പെടുത്തുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നു.

ഇടപാട് മൂല്യത്തിന്റെ 0.5% മുതൽ 1% വരെയുള്ള ഫീസും ബാധകമായ ജിഎസ്‌ടിയും ഉൾപ്പെടെയാണ് നിരക്ക് ചുമത്തുന്നത്. ഇതുപോലെ 2023-ൽ ഗൂഗിൾ പേ മൊബൈൽ റീചാർജുകൾക്കും ചാർജ് ഈടാക്കി. അന്ന് റീചാർജുകൾക്ക് 3 രൂപ കൺവീനിയൻസ് ഫീസാണ് ചുമത്തിയത്.

GPay മാത്രമാണോ Online Payment ചാർജ് ഈടാക്കുന്നത്?

ഇതുവരെ GPay Online Payment സേവനങ്ങൾ ഫ്രീയായി ഉപയോഗിക്കാമായിരുന്നു. ഡിജിറ്റൽ ഇന്ത്യയുടെ വളർച്ചയിലും ഗൂഗിൾപേ, ഫോൺപേ സേവനങ്ങൾ മുതൽക്കൂട്ടായി. പല ഫിൻടെക് കമ്പനികളും ഇടപാട് ചെലവുകൾ ഉപഭോക്താക്കൾക്ക് കൈമാറാൻ ശ്രമിക്കുന്ന അന്തരീക്ഷമാണ് വരുന്നത്. അതിനാൽ പ്ലാറ്റ്‌ഫോം ഫീസ് അവതരിപ്പിക്കുന്നത് സാവധാനത്തിൽ അരങ്ങേറുന്നു. G

ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്ക് ചാർജ് ഈടാക്കുമെന്ന വാർത്ത ഇനിയും ഗൂഗിൾ പേ സ്ഥിരീകരിക്കാനുണ്ട്. എന്നിരുന്നാലും കാർഡ് പേയ്‌മെന്റുകൾ പ്രോസസ്സ് ചെയ്യുന്നതിനുള്ള ചെലവുകൾ ഈ ഫീസിലൂടെ നികത്താനായിരിക്കും കമ്പനിയുടെ നീക്കം.

മറ്റ് പ്ലാറ്റ്‌ഫോമുകളും സമാനമായ ചാർജ് ഈടാക്കൽ നടത്തിയേക്കും. ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന ചില ബിൽ പേയ്‌മെന്റുകൾക്ക് PhonePe ഫീസ് ഈടാക്കുന്നു. പേയ്ടിഎമ്മാകട്ടെ UPI മൊബൈൽ റീചാർജുകൾക്കും യൂട്ടിലിറ്റി ബിൽ പേയ്‌മെന്റുകൾക്കും ഫീസ് ഈടാക്കുന്നുണ്ട്.

Also Read: 119 Mobile Apps BLOCK ചെയ്യാൻ നടപടി… ചൈനയ്ക്കും Hong Kong-നും ഇന്ത്യയുടെ മുട്ടൻ പണി!

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :