Google Gemini ആപ്പിൽ പുതിയതായി Photo എഡിറ്റിങ് ഫീച്ചർ എത്തിയിരിക്കുന്നു. പുത്തൻ ടൂൾ വന്നതും എല്ലാവരും Gemini App-ലേക്ക് ഓടി. ഗൂഗിളിന്റെ എഐ സംവിധാനമാണ് ജെമിനി എഐ. ചാറ്റ്ജിപിടി മുമ്പ് ഗിബ്ലി സ്റ്റൈലിലൂടെ തരംഗം സൃഷ്ടിടിച്ചു. ഇപ്പോൾ ഗൂഗിളിന്റെ ജെമിനി എഐയ്ക്കും ഇമേജ് എഡിറ്റിങ്, റിക്രിയേറ്റ് ഫീച്ചർ വന്നിരിക്കുന്നു.
ഗൂഗിൾ ഡീപ്പ് മൈൻഡ് ഡിവിഷൻ വികസിപ്പിച്ചെടുത്ത പുതിയ ഇമേജ് എഡിറ്റിംഗ് മോഡലാണ് അവതരിപ്പിച്ചത്. ഇത് ജെമിനി ആപ്പുമായി സംയോജിപ്പിച്ചിരിക്കുന്നു. ഒരൊറ്റ, സിമ്പിൾ പ്രോംപ്റ്റിലൂടെ ഉപയോക്താക്കൾക്ക് കൂടുതൽ നൂതനമായ രീതിയിൽ ഫോട്ടോ പരിഷ്കരിക്കാനും ക്രിയേറ്റ് ചെയ്യാനുമുള്ള ഓപ്ഷനാണിത്.
ഗിബ്ലി സ്റ്റൈലിലല്ലാതെ, ഫോട്ടോകൾക്ക് കൂടുതൽ ഒറിജിനാലിറ്റി നൽകുന്നു. എഡിറ്റിംഗ് സമയത്ത് ആളുകളെയും വളർത്തുമൃഗങ്ങളെയും മറ്റും ആപ്പ് സ്ഥിരതയോടെ പ്രതിനിധീകരിക്കുന്നു. AI- ജനറേറ്റഡ് ഇമേജുകളാണെന്ന് ഇവ കണ്ടാൽ തോന്നുകയുമില്ല. നിങ്ങളുടെ ഫോട്ടോ പുനഃസൃഷ്ടിച്ച് ഒരു പൈലറ്റാക്കാനോ ടാർസണാക്കാനോ, അങ്ങനെ എന്തും ക്രിയേറ്റ് ചെയ്യാം. വാട്സ്ആപ്പ് പോലുള്ള മാധ്യമങ്ങളിലേക്ക് പ്രൊഫൈൽ ഫോട്ടോ ആക്കാനും രസകരവും ഒറിജിനാലിറ്റിയും തോന്നിപ്പിക്കുന്ന ജെമിനി ഫോട്ടോകൾ ഉപയോഗിക്കാവുന്നതാണ്.
ജെമിനി മുമ്പ് നേറ്റീവ് ഇമേജ് എഡിറ്റിങ് ഫീച്ചറുകൾ അവതരിപ്പിച്ചതാണ്. ഫോട്ടോകളിൽ മാറ്റങ്ങൾ വരുത്തുമ്പോൾ അതിന്റെ ഒറിജിനാലിറ്റി നഷ്ടപ്പെടാതെ സാദൃശ്യം നിലനിർത്തുക എന്നതാണ് പുതിയ മോഡലിന്റെ ലക്ഷ്യം. ഇക്കാര്യം ഗൂഗിൾ തന്നെ അപ്ഡേറ്റ് പുറത്തിറക്കിയ ബ്ലോഗിൽ പങ്കുവച്ചിട്ടുണ്ട്.
കൃത്യതയില്ലാതെ ഫോട്ടോ ക്രിയേറ്റ് ചെയ്യാനും നിമിഷ നേരത്തിനുള്ളിൽ ഫോട്ടോ ലഭിക്കാനുമുള്ള ഫീച്ചാറാണിത്. ഗൂഗിളിന്റെ ഈ എഡിറ്റിംഗ് മോഡലിനായി വളരെ സിമ്പിളായ പ്രോംപ്റ്റും ഇമേജും മാത്രമാണ് ആവശ്യം എന്നതാണ് മറ്റൊരു പ്രത്യേകത.
ഇതിൽ എടുത്തുപറയേണ്ട സവിശേഷതയുണ്ട്. ഒന്നിലധികം ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാൻ ഇതിൽ സാധിക്കും. ഇങ്ങനെ പല ഫോട്ടോ ചേർത്ത് ഒരൊറ്റ ചിത്രത്തിലേക്ക് സംയോജിപ്പിക്കാൻ സാധിക്കുന്നതാണ്.
നിങ്ങളുടെ ഫോട്ടോ ഒരു വളർത്തുമൃഗത്തിന്റെ ചിത്രവുമായി ബന്ധിപ്പിക്കണമെങ്കിൽ ഈ രണ്ട് ഫോട്ടോകളും ചേർത്ത് ഒരൊറ്റ ഫോട്ടോയാക്കാം. ഇങ്ങനെ മൾട്ടി-ടേൺ എഡിറ്റിങ് ശരിക്കും പ്രൊഫഷണൽ ലെവലിലുള്ള ഇമേജ് എഡിറ്റിങ്ങുമായി സാമ്യമുള്ളതാണ്.
ഇതിനായി ആദ്യം ഗൂഗിൾ ജെമിനി ആപ്പിലേക്ക് പോകുക. സാധാരണ നിങ്ങൾ പ്രോംപ്റ്റ് കൊടുക്കാറുള്ള ask gemini എന്നയിടത്താണ് ഫോട്ടോ എഡിറ്റിങ്ങിലുള്ള Prompt നൽകേണ്ടത്. എന്നാൽ നിർദേശം നൽകുന്നതിന് മുന്നേ പ്ലസ് ഐക്കണിൽ ക്ലിക്ക് ചെയ്ത് ഗാലറിയിലുള്ള നിങ്ങളുടെ ഫോട്ടോ അപ്ലോഡ് ചെയ്യണം. ശേഷം പ്രോംപ്റ്റ് കൊടുക്കുക. ഉദാഹരണത്തിന് ടാർസൺ, മൌഗ്ലി പോലുളള രസകരമായ ചിത്രങ്ങളും ജെമിനി ആപ്പ് വഴി സാധ്യമാണ്. ഇതിനായി…
create the uploaded image as he/she look like tarzan in a forest. ഇങ്ങനെ പ്രോപ്റ്റുകളിലൂടെ ചിത്രങ്ങൾ റിക്രിയേറ്റ് ചെയ്യാം.
Also Read: iPhone 17 Launch തീയതി പുറത്തുവിട്ട് Apple, പുത്തൻ ഐഫോണും വാച്ചും iOS 26 അപ്ഡേറ്റും പിന്നെ…