google introduces new Gemini AI Plus subscription for budget users
ഇന്ത്യക്കാർക്ക് പവർഫുൾ എഐ സേവനങ്ങളുമായി Google AI Plus പുറത്തിറക്കി. ടെക് ഭീമൻ Google ബുധനാഴ്ച ഇന്ത്യയിൽ ഗൂഗിൾ എഐ പ്ലസ് അവതരിപ്പിച്ചു. വളരെ തുച്ഛ വിലയ്ക്കാണ് ജെമിനി 3 പ്രോയിലേക്ക് വരെ ആക്സസ് നൽകുന്ന ഫീച്ചർ പുറത്തിറക്കിയത്.
ഏറ്റവും പുതിയ ഗൂഗിൾ എഐ മോഡലുകളും ഫീച്ചറുകളുമായി ഗൂഗിൾ എഐ പ്ലസ്സിലുള്ളത്. കുറഞ്ഞ ചെലവിൽ കൂടുതൽ ഫീച്ചറുകൾ ലഭിക്കാൻ ആളുകളെ സഹായിക്കുന്നതിനാണ് ഈ പ്ലാൻ. എഐ പ്ലസ്സിന് പ്രതിമാസം 399 രൂപയാണ് വിലയാകുന്നത്.
പുതിയ വരിക്കാർക്ക് ആദ്യ ആറ് മാസത്തേക്ക് 199 രൂപയ്ക്ക് പ്ലാൻ ലഭിക്കും. ഈ വില ആറ് മാസത്തേക്ക് മാത്രമേ ബാധകമാകൂ. അതിനുശേഷം വില സാധാരണ പ്ലാൻ നിരക്കിലേക്ക് മാറും. ഉപയോക്താക്കൾക്ക് പ്ലാനിലെ ആനുകൂല്യങ്ങൾ മറ്റ് അഞ്ച് കുടുംബാംഗങ്ങളുമായി വരെ പങ്കിടാൻ സാധിക്കും.
ഫോട്ടോസ്, ഡ്രൈവ്, ജിമെയിൽ എന്നിവയ്ക്ക് ആകെ 200GB സ്റ്റോറേജ് ലഭിക്കും. ഈ പ്ലാൻ ജെമിനി 3 പ്രോയിലേക്കും പരിമിതമായ ആക്സസ് നൽകുന്നു. കൂടാതെ ഡീപ് റിസർച്ച്, നാനോ ബനാന പ്രോ ഉപയോഗിച്ച് ഇമേജ് ജനറേഷൻ, വിയോ 3.1 ഫാസ്റ്റിലേക്കുള്ള പരിമിതമായ ആക്‌സസോടെ വീഡിയോ ക്രിയേഷൻ എന്നിവയും ഇതിലുണ്ട്. ഗൂഗിൾ എഐ പ്ലസ് സേവനങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
Also Read: 50MP Selfie Camera സ്മാർട്ഫോൺ Motorola 23000 രൂപയ്ക്ക് താഴെ ആമസോണിൽ നിന്ന് വാങ്ങാം
ഗൂഗിൾ ഇപ്പോൾ അവതരിപ്പിച്ച ഗൂഗിൾ എഐ പ്ലസ്സിന് പകരം ഓപ്പൺഎഐയും ഒരു അപ്ഗ്രേഡ് മോഡൽ അവതരിപ്പിച്ചു. ഇതേ വില വരുന്ന ChatGPT Go വേർഷനാണ് ഓപ്പൺ എഐ പുറത്തിറക്കിയത്.