Good News! ആധാർ ദുരുപയോഗം തടയാൻ കേന്ദ്രസർക്കാർ Aadhaar App പുറത്തിറക്കി

Updated on 10-Nov-2025

Good News! ആൻഡ്രോയിഡ്, iPhone ഉപയോക്താക്കൾക്കായി കേന്ദ്രസർക്കാർ Aadhaar App പുറത്തിറക്കി. ഇ- ആധാർ സേവനങ്ങൾക്കായാണ്ണ് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അഥവാ UIDAI ആധാർ ആപ്ലിക്കേഷൻ അവതരിപ്പിച്ചത്.

ആധാർ കാർഡ് സുരക്ഷിതമായി ഉപയോഗിക്കാനും, ആവശ്യ സമയത്ത് പങ്കിടാനും പുതിയ ആപ്പ് അനുവദിക്കുന്നു. കാർഡ് ഉടമകൾക്ക് അവരുടെ ആധാർ വിവരങ്ങൾ ഡിജിറ്റൽ ഫോർമാറ്റിൽ, ഉപയോക്തൃ-സൗഹൃദ ഇന്റർഫേസിൽ ഉപയോഗിക്കാനാകും.

Aadhaar App പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയണ്ടേ?

നിലവിലുള്ള എംആധാർ ആപ്പിന് പകരമായിട്ടുള്ള ആധാർ ആപ്പല്ല ഇതെന്ന് മനസിലാക്കുക. ഡിജിറ്റൽ കാർഡ് ഡൗൺലോഡ് ചെയ്യുക, പിവിസി കാർഡ് ഓർഡർ ചെയ്യുക, ഇമെയിൽ, മൊബൈൽ നമ്പറുകൾ പരിശോധിക്കുക, വെർച്വൽ ഐഡി ക്രിയേറ്റ് ചെയ്യുക എന്നിവയാണ് നിലവിലുള്ളത്.

ഇ-ആധാർ ആപ്പ് 2 സ്റ്റെപ്പ് വേരിഫിക്കേഷൻ ഒഴിവാക്കിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് അവരുടെ ഡാറ്റയിൽ കാര്യമായ നിയന്ത്രണം നൽകുന്ന രീതിയിലാണ് ആപ്പ് പ്രവർത്തിക്കുന്നത്. ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്ന വിവരങ്ങൾ മാത്രമാണ് ആധാർ ആപ്പിൽ QR Code വഴി പങ്കിടാവുന്നത്.

സുരക്ഷയ്ക്കായി നിങ്ങൾക്ക് വേണമെങ്കിൽ ബയോമെട്രിക് ലോക്ക് സെറ്റ് ചെയ്യാം. അതുപോലെ QR കോഡുകൾ സ്കാൻ ചെയ്തുകൊണ്ട് ആപ്പ് ഉപയോഗിക്കാം.

പൗരന്മാർക്ക് ആപ്പിനുള്ളിൽ ഒന്നിലധികം ആധാർ കാർഡുകൾ സ്റ്റോർ ചെയ്യാമെന്ന പ്രത്യേകതയുമുണ്ട്. ഇ ആധാർ ആപ്പിലെ നിലവിലെ പരിധി അഞ്ച് പ്രൊഫൈലുകൾ വരെയാണ്.

ആധാർ ആപ്പ് ഉപയോഗിക്കുന്നതെങ്ങനെ, ഘട്ടം ഘട്ടമായി അറിയാം

  • പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ആപ്പ് ഡൗൺലോഡ് ചെയ്യാം.
  • നിങ്ങളുടെ ഭാഷ സെലക്ട് ചെയ്ത് 12 അക്ക ആധാർ നമ്പർ നൽകുക.
  • നിങ്ങളുടെ ആധാറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ നിന്ന് ഒരു SMS അയയ്ക്കാൻ ആപ്പ് നിങ്ങളോട് ആവശ്യപ്പെടും.
  • വൺ-ടൈം പാസ്‌വേഡ് (OTP) നൽകിയ ശേഷം, ഫേസ് ഓതന്റിക്കേഷൻ നടത്താം.
  • ഫേസ് ഓതന്റിക്കേഷൻ വിജയകരമായി പൂർത്തിയായാൽ, ശേഷം ആറ് അക്ക പാസ്‌വേഡ് നൽകേണ്ടതുണ്ട്.

Also Read: 26000 രൂപ ഡിസ്കൗണ്ടിൽ 50MP Triple ക്യാമറ Samsung Galaxy S24 സ്പെഷ്യൽ സ്മാർട്ഫോൺ വാങ്ങിക്കാം

  • ഇതും കഴിഞ്ഞാൽ, നിങ്ങളുടെ ആധാർ കാർഡ് ആപ്പിന്റെ പ്രൊഫൈൽ, ആപ്പിലെ പേജിൽ കാണാം. ഇവിടെ നിന്ന്, നിങ്ങൾക്ക് അത് മാസ്ക് ചെയ്യാലുന്നതാണ്. അതുപോലെ ഷെയർ ചെയ്യേണ്ട അവസരത്തിൽ ഷെയർ ചെയ്യാം. വേണമെങ്കിൽ കൂടുതൽ സേഫ്റ്റിയ്ക്ക് ബയോമെട്രിക് ലോക്ക് ചേർക്കാവുന്നതാണ്.
  • ഇനി അധികമായി നാല് ആധാർ പ്രൊഫൈലുകൾ ചേർക്കണമെങ്കിൽ, ഇതേ പ്രക്രിയ ആവർത്തിക്കാം.
Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :