സംസ്ഥാനത്ത് ഇന്ന് വീണ്ടും Gold Price താഴ്ന്നു. കഴിഞ്ഞ 3 ദിവസങ്ങളായി സ്വർണവില കുറയുന്നത് സ്വർണപ്രേമികൾക്ക് ആശ്വാസവാർത്തയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണിവില 43600 രൂപയായി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 25 രൂപ കുറഞ്ഞതോടെ വിപണി വില 5450 രൂപയിലെത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയും 20 രൂപ കുറഞ്ഞതോടെ, വിപണി വില 4530 രൂപയായി.
കഴിഞ്ഞ ദിവസം 80 രൂപയും ശനിയാഴ്ച 120 രൂപയുമാണ് Gold rateൽ കുറഞ്ഞത്. ഇങ്ങനെ 3 ദിവസങ്ങളിലായി മൊത്തം 400 രൂപയുടെ ഇടിവ് സ്വർണവിലയിൽ ഉണ്ടായി. മുൻ ആഴ്ചകളിൽ 44,000 രൂപ കടന്ന സ്വർണവില താഴുന്നത് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയാണ്.
സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വില (Silver price latest) മാറ്റമില്ലാതെ തുടരുന്നു. നിലവിൽ വെള്ളിയുടെ വിപണിവില 76 രൂപയാണ്. കൂടാതെ, ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ലാത്തതിനാൽ, 90 രൂപയാണ് വെള്ളിയുടെ വിപണി വില.