ഇന്നും Gold Price താഴോട്ട്; വെള്ളിവിലയിലും മാറ്റം

HIGHLIGHTS

തുടർച്ചയായ ഇടിവിലൂടെ മൊത്തം 640 രൂപയുടെ കുറവുണ്ടായി

ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് കഴിഞ്ഞ ദിവസം കുറഞ്ഞത്

ഇന്ന് വെള്ളിവിലയിലും ആശ്വാസ വാർത്തയാണ് വരുന്നത്

ഇന്നും Gold Price താഴോട്ട്; വെള്ളിവിലയിലും മാറ്റം

സംസ്ഥാനത്ത് വീണ്ടും സ്വർണവില (Gold price drops)താഴോട്ട്. ഇന്ന് ഒരു പവൻ സ്വർണത്തിന്  160 രൂപ കുറഞ്ഞു. ഇതോടെ, സ്വർണത്തിന്റെ വിപണിവില (Gold rate) 41,440 രൂപയിലെത്തി.
കഴിഞ്ഞ ദിവസവും സ്വർണവില വൻതോതിൽ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് കഴിഞ്ഞ ദിവസം കുറഞ്ഞത്. കൂടാതെ ഈ ആഴ്ചയിൽ രണ്ട് ദിവസങ്ങളിലായി 120 രൂപയും കുറഞ്ഞിരുന്നു. ഇങ്ങനെ തുടർച്ചയായ ഇടിവിലൂടെ മൊത്തം 640 രൂപയുടെ കുറവാണ് Gold priceൽ ഉണ്ടായത്. മാത്രമല്ല, 43,000 രൂപയോട് അടുത്ത് കുതിച്ച പാഞ്ഞിരുന്ന പൊന്ന് വില 41,000 രൂപയിലേക്ക് എത്തി.

Digit.in Survey
✅ Thank you for completing the survey!

സ്വർണം ഗ്രാമിൽ

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. അതായത്, ഇന്ന് 20 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. ഇതോടെ, ഇന്നത്തെ വിപണി വില 5180 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 35 രൂപ കുറഞ്ഞതോടെ വിപണി വില 4265 രൂപയായി.  

ഇന്നത്തെ വെള്ളി നിരക്ക്

സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വില(Silver price)യും കുറഞ്ഞു. നിലവിൽ ഒരു ഗ്രാം വെള്ളിയുടെ വില 71 രൂപയാണ്. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയായി.

ഫെബ്രുവരി മാസത്തിലെ സ്വർണവില (Gold rate in February)

ഫെബ്രുവരി 1: 42,400 രൂപ (ഒരു പവൻ സ്വർണത്തിന് Rs.480 വർധിച്ചു)

ഫെബ്രുവരി 2: 42,880 രൂപ  (ഒരു പവൻ സ്വർണത്തിന് Rs.480 വർധിച്ചു)

ഫെബ്രുവരി 3: 42,480 രൂപ (ഒരു പവൻ സ്വർണത്തിന് Rs.400 കുറഞ്ഞു) 

ഫെബ്രുവരി 4: 41,920 രൂപ  (ഒരു പവൻ സ്വർണത്തിന് Rs.560 കുറഞ്ഞു) 

ഫെബ്രുവരി 5: 41,920 രൂപ  (സ്വർണവിലയിൽ മാറ്റമില്ല) 

ഫെബ്രുവരി 6: 42,120 രൂപ  (ഒരു പവൻ സ്വർണത്തിന് Rs.200 വർധിച്ചു) 

ഫെബ്രുവരി 7: 42,200 രൂപ  (ഒരു പവൻ സ്വർണത്തിന് Rs.80 വർധിച്ചു) 

ഫെബ്രുവരി 8: 42,200 രൂപ (സ്വർണവിലയിൽ മാറ്റമില്ല) 

ഫെബ്രുവരി 9: 42,320 രൂപ (ഒരു പവൻ സ്വർണത്തിന് Rs.120 വർധിച്ചു) 

ഫെബ്രുവരി 10: 41,920 രൂപ (ഒരു പവൻ സ്വർണത്തിന് Rs.400 കുറഞ്ഞു) 

ഫെബ്രുവരി 11: 42,080 രൂപ (ഒരു പവൻ സ്വർണത്തിന് Rs.160 വർധിച്ചു) 

ഫെബ്രുവരി 12: 42,080 രൂപ (സ്വർണവിലയിൽ മാറ്റമില്ല)

ഫെബ്രുവരി 13: 42,000 രൂപ (ഒരു പവൻ സ്വർണത്തിന് Rs.80 കുറഞ്ഞു)

ഫെബ്രുവരി 14: 41,920 രൂപ (ഒരു പവൻ സ്വർണത്തിന് Rs.80 കുറഞ്ഞു)

ഫെബ്രുവരി 15: 41,920 രൂപ (സ്വർണവിലയിൽ മാറ്റമില്ല)

ഫെബ്രുവരി 16:  41,600 രൂപ (ഒരു പവൻ സ്വർണത്തിന് Rs.320 കുറഞ്ഞു)

ഫെബ്രുവരി 17:  41,440 രൂപ (ഒരു പവൻ സ്വർണത്തിന് Rs.160 കുറഞ്ഞു)

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo