Gold rate Update: സ്വർണപ്രേമികൾക്ക് ഏപ്രിൽ അനുകൂലമോ?

HIGHLIGHTS

ഇന്ന് സ്വർണവില ആശ്വാസനിരക്കിൽ

44,000 രൂപയിൽ നിന്ന് Gold price താഴെയിറങ്ങി

സംസ്ഥാനത്ത് ഇന്ന് സ്വർണവില (Today's gold price) താഴേക്ക്. രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്ന് കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞതോടെ, വിപണിയിൽ സ്വർണത്തിന് 43760 രൂപയായി. ഏപ്രിൽ ആരംഭിച്ചതിന് ശേഷം സ്വർണവിലയിൽ കുറവുണ്ടാകുന്ന ആദ്യ ദിനമാണിത്.

Gold rate update

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 30 രൂപ കുറഞ്ഞതോടെ വിപണി വില 5470 രൂപയിലെത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിനും 25 രൂപ കുറഞ്ഞു. ഇതോടെ വിപണി വില 4545 രൂപയായി.

Silver rate update

ഇന്ന് വെളളിവിലയിലും (Silver price) മാറ്റമുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 1 രൂപ കുറഞ്ഞതോടെ വിപണിവില 77 രൂപയായി. എന്നാൽ ഹാൾമാർക്ക് വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിക്ക് 90 രൂപയാണ് വിപണിയിൽ വില വരുന്നത്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :