സ്വർണം വീണ്ടും 44000 തൊട്ടു; ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

HIGHLIGHTS

മാർച്ച് മാസത്തിലെ അവസാന ദിവവസം സ്വർണവില ഉയർന്ന്

ഇന്ന് വെള്ളി വിലയിലും മാറ്റമുണ്ട്

സംസ്ഥാനത്ത് ഇന്ന് സ്വർണവില (Today's Gold price) മുകളിലേക്ക്. കഴിഞ്ഞ ദിവസം സ്വർണവിലയിൽ മാറ്റമില്ലാതിരുന്നെങ്കിലും ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു. ഇതോടെ ഇന്ന് സ്വർണത്തിന്റെ വിപണി വില 44,000 രൂപയായി.

Gold News Update

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 30 രൂപ കൂടിയതോടെ വിപണി വില 5500 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിനാകട്ടെ 25 രൂപ വർധിച്ച് 4570 രൂപയിലും വിപണിവില എത്തി.

Silver rate update

ഇന്ന് സംസ്ഥാനത്തെ വെള്ളിയുടെ വില(Silver price)യും വർധിച്ചിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് 1 രൂപ ഉയർന്ന് വിപണി വില 77 രൂപയായി. എന്നാൽ ഹാൾമാർക്ക് വെള്ളിയുടെ വില മാറ്റമില്ലാതെ, 90 രൂപയിൽ തുടരുന്നു.

മാർച്ച് മാസത്തിലെ ഏതാനും ദിവസങ്ങളിലെ സ്വർണനിരക്ക് താരതമ്യം ചെയ്യാം…

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :