ആദ്യദിനം കുതിപ്പോടെ; ഒരു പവൻ സ്വർണത്തിന് 200 രൂപ വർധിച്ചു

HIGHLIGHTS

സ്വർണവിലയും വെള്ളിവിലയും ഉയർന്നു

സ്വർണം 42,000ത്തിന് മുകളിൽ തുടരുന്നു

ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപ വർധിച്ചു

സ്വർണക്കുതിപ്പിൽ (Gold price hike) ഫെബ്രുവരിയിലെ ആദ്യദിനം. കഴിഞ്ഞ ദിവസം സ്വർണവിലയിൽ നേരിയ കുറവുണ്ടായിരുന്നെങ്കിലും, ഇന്ന് സംസ്ഥാനത്തെ സ്വർണവില(Gold rate today) ഉയർന്നു. 
ഒരു പവൻ സ്വർണത്തിന് 200 രൂപ വർധിച്ചു. ഇതോടെ ഇന്നത്തെ വിപണിവില 42,200 രൂപയിൽ എത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയും 25 രൂപ ഉയർന്നു. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5290 രൂപയാണ് വിപണിവില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 20 രൂപ വർധിച്ചതോടെ വിപണിയിൽ 4360 രൂപയായി. 

ഇന്നത്തെ വെള്ളി നിരക്കുകൾ

വെള്ളിയുടെ വിലയും (Silver price latest) ഇന്ന് വർധിച്ചിട്ടുണ്ട്. ഒരു രൂപയുടെ വർധനവാണ് ഇന്നുണ്ടായത്.  ഒരു ഗ്രാം വെള്ളിയുടെ  വിപണി വില 75 രൂപയായി. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ലാത്തതിനാൽ,  ഒരു ഗ്രാം  ഹാൾമാർക്ക് വെള്ളിയ്ക്ക് 90 രൂപയാണ്.

കഴിഞ്ഞ 7 ദിവസത്തെ സ്വർണം നിരക്ക് (Gold rate)

ജനുവരി 25: 42,160 രൂപ (സ്വർണവിലയിൽ മാറ്റമില്ല)

ജനുവരി 26: 42,480 രൂപ (ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ചു)

ജനുവരി 27: 42,000 രൂപ (ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു)

ജനുവരി 28: 42,120 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ വർധിച്ചു)

ജനുവരി 29: 42,120 രൂപ (സ്വർണവിലയിൽ മാറ്റമില്ല)

ജനുവരി 30: 42,120 രൂപ (സ്വർണവിലയിൽ മാറ്റമില്ല)

ജനുവരി 31: 42,000 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു)

ഫെബ്രുവരി 1:  42,200 രൂപ (ഒരു പവന് 200 രൂപ വർധിച്ചു)

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :