gold price update
Gold Price Today: ഇന്ന് സ്വർണം വാങ്ങാൻ മികച്ച ദിവസമാണ്. കാരണം, തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില കുറഞ്ഞു. കഴിഞ്ഞ നാല് ദിവസങ്ങളായി സ്വർണവില ഒറ്റയടിക്ക് 2200 രൂപ കുറഞ്ഞു. ഇനിയും സ്വർണവില 38 ശതമാനം വരെ കുറയാൻ സാധ്യതയുണ്ട്.
ഇന്ന് ഒരു പവൻ 200 രൂപ കുറഞ്ഞ് സ്വർണവില 66,280 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 25 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 8285 രൂപയായി. 68,480 രൂപയ്ക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണം വിറ്റതെങ്കിൽ ഇന്ന് 68280 രൂപയായി. ഇതിൽ പണിക്കൂലിയും നികുതിഭാരവും ചേർത്തിട്ടുള്ള വിലയിലാണ് നിങ്ങൾക്ക് സ്വർണം വാങ്ങാനാകുന്നത്.
സ്വര്‍ണത്തിന്റെ വില 38 ശതമാനത്തോളം കുറയുമെന്ന് ചില വിദഗ്ധരും അഭിപ്രായപ്പെടുന്നു. പണപ്പെരുപ്പ ആശങ്കകളും, രാഷ്ട്രീയ അനിശ്ചിതത്വവും, ട്രംപിന്റെ സാമ്പത്തിക നയങ്ങളും സ്വർണവിപണിയുടെ വിലയെ സ്വാധീനിച്ചിട്ടുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം വലിയ രീതിയിൽ ഉയർത്തിയതും ഇന്ത്യയിൽ സ്വർണവില കുറയുന്നതിന് കാരണമായി.
ജനുവരി 22-ന് സ്വർണവില 60000 രൂപ കടന്നത്. ഇതിന് ശേഷം സ്വർണവിപണി പൊള്ളുന്ന വിലയിലാണ് വ്യപാരം ചെയ്യുന്നത്.
ഏപ്രിൽ 1: ഒരു പവന് 680 രൂപ വർധിച്ചു, വിപണി വില 68,080 രൂപ
ഏപ്രിൽ 2: സ്വർണവിലയിൽ മാറ്റമില്ല. ഒരു പവന് 68,080 രൂപ
ഏപ്രിൽ 3 – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 68,480 രൂപ
ഏപ്രിൽ 4: ഒരു പവന് 1280 രൂപ കുറഞ്ഞു. വിപണി വില 67,200 രൂപ
ഏപ്രിൽ 5: ഒരു പവന് 720 രൂപ കുറഞ്ഞു. വിപണി വില 66,480 രൂപ
ഏപ്രിൽ 6: സ്വർണവിലയിൽ മാറ്റമില്ല, ഒരു പവന് 66,480 രൂപ
ഏപ്രിൽ 7: ഒരു പവന് 200 രൂപ കുറഞ്ഞു. വിപണി വില 66,280 രൂപ
ഇന്ന് വെള്ളിയുടെ വിലയിലും മാറ്റം വന്നു. ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് ഇന്ന് 102 രൂപയായി.