ഇനി കയറ്റം? സ്വർണം തിരികെ ഉയർന്ന നിരക്കിലേക്ക്…

HIGHLIGHTS

സംസ്ഥാനത്ത് സ്വർണവില വർധിച്ചു

ഇന്നലെയും സ്വർണവില ഉയർന്നിരുന്നു

ഇന്നത്തെ നിരക്കുകൾ അറിയാം...

സംസ്ഥാനത്ത് ഇന്ന് സ്വർണവില (Gold Price today) വർധിച്ചു. മാർച്ച് മാസത്തിലെ ആദ്യദിനം ഒരു പവന് 120 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, സ്വർണത്തിന്റെ വിപണിവില 41,280 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്റെ വിലയിലും മാറ്റമുണ്ട്. ഒരു ഗ്രാം സ്വർണത്തിന് (Gold rate Kerala) 15 രൂപ വർധിച്ച് 5,160 രൂപയിൽ എത്തി.

Gold Price ഉയർന്നു

കഴിഞ്ഞ ആഴ്ചയിലെല്ലാം സ്വർണവില കുറഞ്ഞിരുന്നെങ്കിലും ഇന്നലെ 80 രൂപയുടെ വർധനവുണ്ടായി. ആശ്വാസവിലയിലേക്ക് അടുത്ത സ്വർണവിലയാണ് ഇന്നും ഇന്നലെയുമായി ഉയരുന്നത്.

അവസാന 7 ദിവസങ്ങളിലെ സ്വർണവില (Gold price in list)

ഫെബ്രുവരി 22: 41,600 രൂപ (സ്വർണവിലയിൽ മാറ്റമില്ല)

ഫെബ്രുവരി 23: 41,440 രൂപ (ഒരു പവൻ സ്വർണത്തിന് Rs.160 കുറഞ്ഞു) 

ഫെബ്രുവരി 24: 41,360 രൂപ (ഒരു പവൻ സ്വർണത്തിന് Rs.80 കുറഞ്ഞു)  

ഫെബ്രുവരി 25: 41,200 രൂപ (ഒരു പവൻ സ്വർണത്തിന് Rs.160 കുറഞ്ഞു)

ഫെബ്രുവരി 26: 41,200 രൂപ (സ്വർണവിലയിൽ മാറ്റമില്ല)

ഫെബ്രുവരി 27: 41,080 രൂപ (ഒരു പവൻ സ്വർണത്തിന് Rs.120 കുറഞ്ഞു) 

ഫെബ്രുവരി 28: 41,160 രൂപ (ഒരു പവൻ സ്വർണത്തിന് Rs.80 വർധിച്ചു) 

മാർച്ച് 1:  41,280 രൂപ (ഒരു പവൻ സ്വർണത്തിന് Rs.120 വർധിച്ചു) 

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :