നിക്ഷേപത്തിന് മികച്ച മാർഗമെന്ന് തെളിയിക്കുകയാണ് ഓരോ ദിവസത്തെയും സ്വർണവില
ഇന്നും ഒരു പവൻ സ്വർണത്തിന്റെ വിപണിവില 45,000ത്തിന് മുകളിലാണ്
ഇന്ന് സംസ്ഥാനത്ത് Gold price മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ശനിയാഴ്ച സ്വർണവില ഉയർന്നിരുന്നു. 45,000 രൂപയിൽ നിന്ന് താഴെയിറങ്ങിയ സ്വർണനിരക്ക് വീണ്ടും 45,000ത്തിലേക്ക് എത്താൻ ശനിയാഴ്ചയിലെ വിലവർധനവ് കാരണമായി. എന്നാൽ ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണത്തിന് 45,040 രൂപയാണ് വിപണിവില.
Gold price വിശദമായി
ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5,630 രൂപയാണ് വിപണിയിലെ വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിനാകട്ടെ 4665 രൂപയുമാണ് വില വരുന്നത്. അതായത്, ശനിയാഴ്ച 22 കാരറ്റ് സ്വർണത്തിന് 50 രൂപയും, 18 കാരറ്റ് സ്വർണത്തിന് 40 രൂപയും വർധിച്ചു.
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.