സ്വർണം കുതിച്ചുയരുന്നു; 2 ദിവസത്തിനുള്ളിൽ 880 രൂപ വർധിച്ചു

HIGHLIGHTS

സ്വർണം, വെള്ളി, വജ്രം എന്നിവയ്ക്ക് വില കൂടുമെന്ന് കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു

ഇന്നും സ്വർണനിരക്കിൽ വൻ വർധനവാണുണ്ടായത്

സ്വർണവില കുതിപ്പ് തുടരുകയാണെങ്കിൽ അടുത്ത ദിവസങ്ങളിൽ തന്നെ 43,000ത്തിൽ എത്തും.

സംസ്ഥാനത്ത് സ്വർണവില (Gold rate latest) വൻ കുതിപ്പിൽ. ഒരു പവൻ സ്വർണത്തിന് ഇന്ന് 480 രൂപ വർധിച്ചു. ഇതോടെ സ്വർണവില റെക്കോർഡ് നിരക്കിൽ ഉയർന്നു. കഴിഞ്ഞ ദിവസം ആദ്യം 200 രൂപയും ബജറ്റിന് ശേഷം 200 രൂപയും വർധിച്ചിരുന്നു. ഇങ്ങനെ ഫെബ്രുവരിയിലെ ആദ്യ ദിവസം തന്നെ 400 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 42,880 രൂപയായി.   

സ്വർണം ഗ്രാമിൽ

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 60 രൂപ ഉയർന്നു. ഇതോടെ വിപണി വില 5360 രൂപയിലെത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും വർധിച്ചിട്ടുണ്ട്. 50 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4430 രൂപയായി.  

ഇന്നത്തെ വെള്ളിവില

വെള്ളിയുടെ വിലയും ഇന്ന് (Silver price today) വർധിച്ചു. ഒരു ഗ്രാം വെള്ളിയ്ക്ക് 2 രൂപ വർധിച്ചതോടെ  വിപണി വില 77 രൂപയായി. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയായി.

കഴിഞ്ഞ 7 ദിവസത്തെ സ്വർണം നിരക്ക് (Gold rate)

ജനുവരി 26: 42,480 രൂപ (ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ചു)
ജനുവരി 27: 42,000 രൂപ (ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു)
ജനുവരി 28: 42,120 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ വർധിച്ചു)
ജനുവരി 29: 42,120 രൂപ (സ്വർണവിലയിൽ മാറ്റമില്ല)
ജനുവരി 30: 42,120 രൂപ (സ്വർണവിലയിൽ മാറ്റമില്ല)
ജനുവരി 31: 42,000 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു)
ഫെബ്രുവരി 1:  42,400 രൂപ (ഒരു പവന് 400 രൂപ വർധിച്ചു)

ഫെബ്രുവരി 2: 42,480 രൂപ (ഒരു പവന് 480 രൂപ വർധിച്ചു)

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :