Gold price: സ്വർണം വീണ്ടും 45,000ത്തിലേക്ക് കുതിക്കുന്നു!

Updated on 19-Apr-2023
HIGHLIGHTS

അക്ഷയ തൃതീയ അടുക്കുന്തോറും സ്വർണവില ഉയരുകയാണ്

ഇന്ന് ഒരു പവൻ സ്വർണം 45,000 രൂപയ്ക്ക് അടുത്തെത്തി

സംസ്ഥാനത്ത് സ്വർണവില (Today's gold price) കുതിക്കുന്നു. ഇന്ന് ഒരു പവന് 160 രൂപ ഉയർന്ന് 44,840 രൂപയിലെത്തി. കഴിഞ്ഞ ദിവസം സ്വർണവില നേരിയ വിലയിൽ കുറഞ്ഞിരുന്നു. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് വിപണിയിൽ 5,605 രൂപയാണ് വില വരുന്നത്. ഒരു പവൻ സ്വർണത്തിന് ചൊവ്വാഴ്ച 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. എന്നാൽ വിഷുവിന് ശേഷം സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.

Gold price latest

അക്ഷയ തൃതീയ അടുക്കുന്തോറും സ്വർണവില ഉയരുന്നത് അത്ര ആശ്വാസകരമായ വാർത്തയല്ല. മാത്രമല്ല, വരുംദിവസങ്ങളിലും സ്വർണവില വർധിക്കാനാണ് സാധ്യത. അതേ സമയം ഏപ്രിൽ മാസത്തിൽ 2 തവണ സ്വർണവില 45,000 രൂപ കടന്നിരുന്നു. ഏപ്രിൽ 5നും, ഏപ്രിൽ 14നുമാണ് സ്വർണവില 45,000 രൂപ കടന്നത്. ഇതിൽ ഏപ്രിൽ 5ന് ഒരു പവൻ സ്വർണം 45,000 രൂപയിലും, ഏപ്രിൽ 14ന് സ്വർണവില 45,320 രൂപയിലുമെത്തി.

സ്വർണവില മറ്റ് നഗരങ്ങളിൽ

ചെന്നൈ: 56,650 രൂപ (22 കാരറ്റ് സ്വർണത്തിന്)
ബെംഗളൂരു: 56,100 രൂപ (22 കാരറ്റ് സ്വർണത്തിന്)
ഹൈദരാബാദ്: 56,050 രൂപ (22 കാരറ്റ് സ്വർണത്തിന്)
മുംബൈ: 56,050 രൂപ (22 കാരറ്റ് സ്വർണത്തിന്)
കൊൽക്കത്ത: 56,050 രൂപ (22 കാരറ്റ് സ്വർണത്തിന്)
ഡൽഹി: 56,200 രൂപ  (22 കാരറ്റ് സ്വർണത്തിന്)

Silver price update

അതേ സമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വില (Today's silver price) കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 81 രൂപയാണ് കുറഞ്ഞത്. ഒരു കിലോഗ്രാം വെള്ളിക്ക് 81,000 രൂപയുമാണ് ഇന്ന് വിപണി വില. 

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :