42,000 കടന്ന് ചരിത്രത്തിലെ ഉയർന്ന വിലയിൽ സ്വർണം കുതിച്ചുകേറി

HIGHLIGHTS

സ്വർണവില ഇന്ന് റെക്കോഡ് നിരക്കിൽ

42,000 കടന്ന് സ്വർണവില

അന്താരാഷ്ട്ര സ്വർണ വില 1934 ഡോളറായി

42,000 കടന്ന് ചരിത്രത്തിലെ ഉയർന്ന വിലയിൽ സ്വർണം കുതിച്ചുകേറി

സംസ്ഥാനത്ത് സ്വർണവില (Gold price) സർവകാല റെക്കോഡിലേക്ക്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്ന് കേരളത്തിലെ സ്വർണവില ഒരു പവന് 280 രൂപ വർധിച്ചു. ഇതോടെ വിപണിവില 42,160 രൂപയായി.  ഇതിന് മുമ്പ് സ്വർണവില (Gold rate today) ഇത്രയും ഉയരത്തിൽ എത്തിയത് 2020 ഓഗസ്റ്റ് 7നായിരുന്നു. അന്ന്, 42,000  ആയിരുന്നു ഒരു പവൻ സ്വർണത്തിന്റെ വിപണിവില.

Digit.in Survey
✅ Thank you for completing the survey!

സ്വർണം ഗ്രാമിൽ

ഇന്ന് സ്വർണവില ഗ്രാമിന് 35 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണിവില 5270 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയും 30 രൂപ ഉയർന്നതോടെ വിപണി വില 4360 രൂപയിൽ എത്തി. അതേ സമയം, അന്താരാഷ്ട്ര സ്വർണ വില 1934 ഡോളറായി ഉയർന്നു. 

ഇന്നത്തെ വെള്ളി നിരക്ക്

സംസ്ഥാനത്ത് വെള്ളിയുടെ വില (Silver price) ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിയുടെ  വിപണി വില ഇന്നലെ ഒരു രൂപ കുറഞ്ഞു. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 74 രൂപയുമായി. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

സ്വർണ നിരക്കുകൾ (GOLD RATE) ജനുവരിയിൽ 

ജനുവരി 1: 40480 രൂപ (വർധനവില്ല)

ജനുവരി 2: 40,360 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു)

ജനുവരി 3: 40,760 രൂപ (ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു)

ജനുവരി 4: 40,880 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ വർധിച്ചു)

ജനുവരി 5: 41,040 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു)

ജനുവരി 6: 40,720 രൂപ (ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു)

ജനുവരി 7: 41040 രൂപ (ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ചു)

ജനുവരി 8: 41040 രൂപ (വർധനവില്ല)

ജനുവരി 9: 41280 രൂപ (ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു)

ജനുവരി 10: 41,160 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു)

ജനുവരി 11: 41,040 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു)

ജനുവരി 12: 41,120 രൂപ (ഒരു പവൻ സ്വർണത്തിന് 80 രൂപ വർധിച്ചു)

ജനുവരി 13: 41,280 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു)

ജനുവരി 14: 41,600 രൂപ (ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ചു)

ജനുവരി 16: 41,760 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു)

ജനുവരി 17: 41,760 രൂപ (സ്വർണവിലയിൽ മാറ്റമില്ല)

ജനുവരി 18: 41,600 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു)

ജനുവരി 19: 41,600 രൂപ (സ്വർണവിലയിൽ മാറ്റമില്ല)

ജനുവരി 20: 41,880 രൂപ (ഒരു പവൻ സ്വർണത്തിന് 280 രൂപ വർധിച്ചു

ജനുവരി 21:41,800 രൂപ (ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു)

ജനുവരി 22: 41,880 രൂപ (സ്വർണവിലയിൽ മാറ്റമില്ല)

ജനുവരി 23: 41,880 രൂപ (ഒരു പവൻ സ്വർണത്തിന് 80 രൂപ വർധിച്ചു)

ജനുവരി 24: 42,160 രൂപ (ഒരു പവൻ സ്വർണത്തിന് 280 രൂപ വർധിച്ചു)

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo