HIGHLIGHTS
ഇന്ന് സ്വർണവിലയിൽ മാറ്റമില്ല
സർവ്വകാല റെക്കോഡിൽ നിന്ന് സ്വർണം തിരിച്ചിറങ്ങി
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ (Today's gold price) മാറ്റമില്ല. സർവ്വകാല റെക്കോഡിൽ വെള്ളിയാഴ്ച എത്തിയ സ്വർണവില ശനിയാഴ്ച കുറഞ്ഞിരുന്നു. ഇതേ നിരക്കിലാണ് ഇന്നും സ്വർണത്തിന്റെ വില തുടരുന്നത്.
Survey45320 രൂപയായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച സ്വർണവില. ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞ്, 44760 രൂപയിലെത്തി. ഇന്നും സ്വർണവില (Gold rate) ഇതേ നിരക്കിൽ തുടരുന്നു. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 5595 രൂപയാണ് വില.
വിപണിയിൽ സ്വർണവില അസ്ഥിരതയായി തുടരുന്നത് സ്വർണവില പവന് അര ലക്ഷം രൂപ വരെ എത്താനുള്ള സാധ്യതയും കാണുന്നുണ്ട്. അതിനാൽ തന്നെ വരും ദിവസങ്ങളിലും സ്വർണവില വർധിക്കാനുള്ള സാധ്യത കാണുന്നുണ്ട്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile