കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 160 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്
ഇന്ന് സ്വർണത്തിനും വെള്ളിയ്ക്കും വിശ്രമം
കേരളത്തിൽ ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഒരു പവൻ സ്വർണത്തിന് 80 രൂപ വീതം കുറഞ്ഞ ശേഷം ഇന്ന് Gold price വിശ്രമത്തിലാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിയിൽ 44,320 രൂപയാണ് വില വരുന്നത്.
Surveyഈ മാസം മിക്ക ദിവസങ്ങളിലും സ്വർണം വളരെ ഭേദപ്പെട്ട നിരക്കിലാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 5540 രൂപയാണ് വില വരുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിനാകട്ടെ 4600 രൂപയുമാണ് വിപണിവില.
ഈ മാസത്തിലെ ഏറ്റവും ഉയർന്ന Gold price ജൂൺ 2നായിരുന്നു. 44,800 രൂപയായിരുന്നു ജൂൺ രണ്ടാം തീയതിയിലെ സ്വർണവില. അതുപോലെ കഴിഞ്ഞ 2 മാസങ്ങളിലെ ഏറ്റവും കുറഞ്ഞ സ്വർണനിരക്കും ഈ മാസം തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജൂൺ 8-ാം തീയതിയിലെ 44,160 രൂപയായിരുന്നു കുറഞ്ഞ വില.
Gold rate ജൂൺ മാസത്തിൽ: 8g
ജൂൺ 1: 44,560 രൂപ- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു
ജൂൺ 2: 44,800 രൂപ- ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു
ജൂൺ 3: 44,240 രൂപ- ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു
ജൂൺ 4: 44,240 രൂപ- സ്വർണവിലയിൽ മാറ്റമില്ല
ജൂൺ 5: 44,240 രൂപ- സ്വർണവിലയിൽ മാറ്റമില്ല
ജൂൺ 6: 44,480 രൂപ- ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു
ജൂൺ 7 – 44,480 രൂപ- സ്വർണവിലയിൽ മാറ്റമില്ല
ജൂൺ 8 – 44,160 രൂപ- ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു
ജൂൺ 9 – 44,480 രൂപ- ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ചു
ജൂൺ 10- 44,400 രൂപ- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു
ജൂൺ 11- 44,400 രൂപ- സ്വർണവിലയിൽ മാറ്റമില്ല
ജൂൺ 12- 44,320 രൂപ- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു
ജൂൺ 13- 44,320 രൂപ- സ്വർണവിലയിൽ മാറ്റമില്ല
വെള്ളി വില ഇന്ന്
ഇന്ന് സംസ്ഥാനത്ത് വെള്ളി വിലയും അനക്കമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് 82 രൂപയാണ് വില. ഇന്ന് ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile