Valentine’s Dayൽ വാശി വിട്ടു, താഴെയിറങ്ങി സ്വർണവില

HIGHLIGHTS

ഫെബ്രുവരിയിലെ ആശ്വാസവിലയിൽ സ്വർണം

ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു

കഴിഞ്ഞ ദിവസവും 80 രൂപ കുറഞ്ഞിരുന്നു

Valentine’s Dayൽ വാശി വിട്ടു, താഴെയിറങ്ങി സ്വർണവില

വാലന്റൈൻസ് ഡേ(Valentine's Day)യിൽ പ്രിയപ്പെട്ടവർക്ക് പ്രണയസമ്മാനമായി സ്വർണം നൽകാൻ ആഗ്രഹിക്കുന്നവർക്ക് രണ്ട് ദിവസമായി ആശ്വാസ വാർത്തയാണ് വരുന്നത്. ഇന്നും കേരളത്തിൽ സ്വർണവില (Gold rate Kerala) കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞതോടെ, 42,000 രൂപയ്ക്കും താഴെയാണ് ഇന്നത്തെ സ്വർണവില(Gold price today). 

Digit.in Survey
✅ Thank you for completing the survey!

ഇന്നും ഇന്നലെയുമായി ഒരു പവൻ സ്വർണത്തിന് 80 രൂപ വീതമാണ് താഴ്ന്നത്. ഇതോടെ ഒരു പവൻ സ്വര്ണത്തിന്റ വിപണി വില 41,920 രൂപയായി. 

സ്വർണം ഗ്രാമിൽ

ഒരു ഗ്രാം (gold in gram) 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞിട്ടുണ്ട്. ഇതോടെ വിപണി വില 5240 രൂപയിലെത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയിലും കുറവുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 5 രൂപ കുറഞ്ഞ് വിപണി വില 4325 രൂപയായി.  

വെള്ളി നിരക്കുകൾ

അതേസമയം സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ (Silver rate latest) മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 73 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയും മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയിലെത്തി.

ഫെബ്രുവരി മാസത്തിലെ സ്വർണവില (Gold rate in February)

ഫെബ്രുവരി 1: 42,400 രൂപ (ഒരു പവൻ സ്വർണത്തിന് Rs.480 വർധിച്ചു)

ഫെബ്രുവരി 2: 42,880 രൂപ  (ഒരു പവൻ സ്വർണത്തിന് Rs.480 വർധിച്ചു)

ഫെബ്രുവരി 3: 42,480 രൂപ (ഒരു പവൻ സ്വർണത്തിന് Rs.400 കുറഞ്ഞു) 

ഫെബ്രുവരി 4: 41,920 രൂപ  (ഒരു പവൻ സ്വർണത്തിന് Rs.560 കുറഞ്ഞു) 

ഫെബ്രുവരി 5: 41,920 രൂപ  (സ്വർണവിലയിൽ മാറ്റമില്ല) 

ഫെബ്രുവരി 6: 42,120 രൂപ  (ഒരു പവൻ സ്വർണത്തിന് Rs.200 വർധിച്ചു) 

ഫെബ്രുവരി 7: 42,200 രൂപ  (ഒരു പവൻ സ്വർണത്തിന് Rs.80 വർധിച്ചു) 

ഫെബ്രുവരി 8: 42,200 രൂപ (സ്വർണവിലയിൽ മാറ്റമില്ല) 

ഫെബ്രുവരി 9: 42,320 രൂപ (ഒരു പവൻ സ്വർണത്തിന് Rs.120 വർധിച്ചു) 

ഫെബ്രുവരി 10: 41,920 രൂപ (ഒരു പവൻ സ്വർണത്തിന് Rs.400 കുറഞ്ഞു) 

ഫെബ്രുവരി 11: 42,080 രൂപ (ഒരു പവൻ സ്വർണത്തിന് Rs.160 വർധിച്ചു) 

ഫെബ്രുവരി 12: 42,080 രൂപ (സ്വർണവിലയിൽ മാറ്റമില്ല)

ഫെബ്രുവരി 13: 42,000 രൂപ (ഒരു പവൻ സ്വർണത്തിന് Rs.80 കുറഞ്ഞു)

ഫെബ്രുവരി 14: 41,920 രൂപ (ഒരു പവൻ സ്വർണത്തിന് Rs.80 കുറഞ്ഞു)

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo