കുറഞ്ഞതിന് തുല്യമായി കൂടി ഇന്നത്തെ Gold Price

HIGHLIGHTS

സ്വർണവില ഇന്ന് ഉയർന്നു

കഴിഞ്ഞ കുറേ ദിവസങ്ങളായി ആശ്വാസ നിരക്കിലാണ് സ്വർണം തുടരുന്നത്

എന്നാൽ ഇന്ന് സ്വർണവില വൻ നിരക്കിൽ വർധിച്ചു

കുറഞ്ഞതിന് തുല്യമായി കൂടി ഇന്നത്തെ Gold Price

കഴിഞ്ഞ 2 മാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ഇറങ്ങിയ Gold price ഇന്ന് ഉയർച്ചയിലേക്ക്. കഴിഞ്ഞ ദിവസം 320 രൂപ കുറഞ്ഞെങ്കിൽ, ഇന്ന് ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ചു. ഇതോടെ ഇന്ന് സ്വർണവില വീണ്ടും 44,480 രൂപ എന്ന നിരക്കിലെത്തി. 

Digit.in Survey
✅ Thank you for completing the survey!

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിനാകട്ടെ 40 രൂപ വർധിച്ചു. ഇങ്ങനെ ഒരു ഗ്രാം 22 കാരറ്റ് സ്വർണം 5560 രൂപയിലെത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 30 രൂപ വർധിച്ച് 4610 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

Gold rate ജൂൺ മാസത്തിൽ: 8g

ജൂൺ 1: 44,560 രൂപ- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു

ജൂൺ 2: 44,800 രൂപ- ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു

ജൂൺ 3: 44,240 രൂപ- ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു

ജൂൺ 4: 44,240 രൂപ- സ്വർണവിലയിൽ മാറ്റമില്ല

ജൂൺ 5: 44,240 രൂപ- സ്വർണവിലയിൽ മാറ്റമില്ല

ജൂൺ 6: 44,480 രൂപ- ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു

ജൂൺ 7 – 44,480 രൂപ- സ്വർണവിലയിൽ മാറ്റമില്ല

ജൂൺ 8 – 44,160 രൂപ- ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു

ജൂൺ 9 – 44,480 രൂപ- ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ചു

ഒപ്പം ഇന്ന് 10 ഗ്രാം, 24 കാരറ്റ് സ്വർണത്തിന് ഇന്ത്യയിലെ മറ്റ് നഗരങ്ങളിൽ എത്ര രൂപയാകുന്നുവെന്ന് നോക്കാം…

  • മുംബൈ: 61,300 രൂപ
  • ബെംഗളൂരു: 61,440 രൂപ
  • ഡൽഹി: 61,400 രൂപ
  • ചെന്നൈ: 61,490 രൂപ
  • കൊൽക്കത്ത: 61,390 രൂപ
  • ഹൈദരാബാദ്: 61,400 രൂപ
  • വിശാഖപട്ടണം: 61,400 രൂപ

ഇന്നത്തെ Silver price

ഇന്ന് സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് 2 രൂപ വർധിച്ച് വിപണി വില 80 രൂപയായി. എങ്കിലും ഹാൾമാർക്ക് വെള്ളിയുടെ വില  മാറ്റമില്ലാതെ തുടരുന്നു.  ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയ്ക്ക് 103 രൂപയാണ് വിപണിവില വരുന്നത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo