സ്വർണവില ഇന്ന് കൂടി; സ്വർണം, വെള്ളി നിരക്കുകൾ ഇതാ

HIGHLIGHTS

ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ്

കഴിഞ്ഞ രണ്ട് ദിവസം സ്വർണവില കുറഞ്ഞിരുന്നു

പവന് 240 രൂപയാണ് രണ്ട് ദിവസങ്ങളിൽ കുറഞ്ഞത്

സംസ്ഥാനത്ത് ഇന്ന് സ്വർണവില (Gold price today) വർധിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ 120 രൂപ വീതം കുറഞ്ഞ സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് വർധിച്ചത്. ഇതോടെ ഇന്ന് കേരളത്തിലെ വിപണിവില (Kerala gold rate) ഒരു പവൻ സ്വർണത്തിന് 41,120 രൂപയാണ്. 

സ്വർണം ഗ്രാമിൽ

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നിട്ടുണ്ട്. ഇന്ന് 10 രൂപയാണ് വർധിച്ചത്. ഇന്നത്തെ വിപണി വില 5140 രൂപയിൽ എത്തി. കൂടാതെ, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 5 രൂപ വർധിച്ച് 4250 രൂപയായി.

വെള്ളി വില ഇന്ന്

എന്നാൽ, സംസ്ഥാനത്ത് വെള്ളിയുടെ വില (Silver price) യിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില ഇന്ന് 74 രൂപയായി. മാത്രമല്ല, ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം  ഹാൾമാർക്ക് വെള്ളിയ്ക്ക് 90 രൂപയാണ് വില.

ജനുവരി മാസത്തിലെ സ്വർണ നിരക്കുകൾ (GOLD RATE)

ജനുവരി 1: 40480 രൂപ (വർധനവില്ല)

ജനുവരി 2: 40,360 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു)

ജനുവരി 3: 40,760 രൂപ (ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു)

ജനുവരി 4: 40,880 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ വർധിച്ചു)

ജനുവരി 5: 41,040 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു)

ജനുവരി 6: 40,720 രൂപ (ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു)

ജനുവരി 7: 41040 രൂപ (ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ചു)

ജനുവരി 8: 41040 രൂപ (വർധനവില്ല)

ജനുവരി 9: 41280 രൂപ (ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു)

ജനുവരി 10: 41,160 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു)

ജനുവരി 11: 41,040 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു)

ജനുവരി 12: 41,120 രൂപ (ഒരു പവൻ സ്വർണത്തിന് 80 രൂപ വർധിച്ചു)

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :