ഇന്നും സ്വർണവില ഉയർന്നു
640 രൂപയുടെ വർധനവാണ് 2 ദിവസം കൊണ്ട് സ്വർണവിലയിൽ ഉണ്ടായത്
സംസ്ഥാനത്ത് ഇന്ന് സ്വർണവില വർധിച്ചു. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്ന് 44000 രൂപ എന്ന മാജിക് നമ്പറിൽ Gold price എത്തി. കഴിഞ്ഞ ദിവസവും സ്വർണവില ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന് 480 രൂപയുടെ വർധനവാണ് വ്യാഴാഴ്ച ഉണ്ടായത്.
SurveyGold price Live
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 20 രൂപ ഉയർന്നതോടെ വിപണി വില 5500 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 15 രൂപയാണ് വർധിച്ചത്. ഇതോടെ വിപണിയിൽ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 4565 രൂപയാണ് വില.
Silver price latest
സംസ്ഥാനത്ത് വെള്ളിയുടെ വില (Silver price)യിലും മാറ്റമുണ്ട്. ഇന്ന് ഒരു രൂപ കൂടിയതിനാൽ സാധാരണ വെള്ളിയുടെ വില 76 രൂപയായി. എന്നാൽ, ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയായി മാറ്റമില്ലാതെ തുടരുന്നു.
മാർച്ചിലെ സ്വർണവില (Gold price in March- List)
മാർച്ച് 01 – 41,280 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു)
മാർച്ച് 02 – 41,400 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ വർധിച്ചു)
മാർച്ച് 03 – 41,400 രൂപ (സ്വർണവില മാറ്റമില്ല)
മാർച്ച് 04 – 41,480 രൂപ (ഒരു പവൻ സ്വർണത്തിന് 80 രൂപ വർധിച്ചു)
മാർച്ച് 05 – 41,480 രൂപ (സ്വർണവില മാറ്റമില്ല)
മാർച്ച് 06 – 41,480 രൂപ (സ്വർണവില മാറ്റമില്ല)
മാർച്ച് 07 – 41,320 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു)
മാർച്ച് 08 – 40,800 രൂപ (ഒരു പവൻ സ്വർണത്തിന് 520 രൂപ കുറഞ്ഞു)
മാർച്ച് 09 – 40,720 രൂപ (ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു)
മാർച്ച് 10 – 41,120 രൂപ (ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു)
മാർച്ച് 11 – 41,720 രൂപ (ഒരു പവൻ സ്വർണത്തിന് 600 രൂപ കുറഞ്ഞു)
മാർച്ച് 12 – 41,720 രൂപ (സ്വർണവില മാറ്റമില്ല)
മാർച്ച് 13 – 41,960 രൂപ (ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു)
മാർച്ച് 14 – 42,520 രൂപ (ഒരു പവൻ സ്വർണത്തിന് 560 രൂപ വർധിച്ചു)
മാർച്ച് 15 – 42,440 രൂപ (ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു)
മാർച്ച് 16 – 42,840 രൂപ (ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു)
മാർച്ച് 17 – 43,040 രൂപ (ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു)
മാർച്ച് 18 – 44,240 രൂപ (ഒരു പവൻ സ്വർണത്തിന് 1200 രൂപ വർധിച്ചു)
മാർച്ച് 19 – 44,240 രൂപ (സ്വർണവിലയിൽ മാറ്റമില്ല)
മാർച്ച് 20 – 43,840 രൂപ (ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു)
മാർച്ച് 21 – 44,000 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു)
മാർച്ച് 22 – 43360 രൂപ (ഒരു പവൻ സ്വർണത്തിന് 640 രൂപ കുറഞ്ഞു)
മാർച്ച് 23 – 43,840 രൂപ (ഒരു പവൻ സ്വർണത്തിന് 480 രൂപ വർധിച്ചു)
മാർച്ച് 24 – 44,000 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു)
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile