45,000 രൂപയിലേക്ക് ഉയർന്ന സ്വർണം താഴെയിറങ്ങുന്നു. തുടർച്ചയായ രണ്ടാമത്തെ ദിവസവും Gold rateൽ നേരിയ കുറവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് (Today's gold price) 80 രൂപ കുറഞ്ഞ്, വിപണി വില 44640 രൂപയിലെത്തി. കഴിഞ്ഞ ദിവസം 280 രൂപയായിരുന്നു സ്വർണവിലയിൽ കുറവുണ്ടായത്.
ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് (Gold price drop) 10 രൂപ കുറഞ്ഞു. ഇതോടെ വിപണി വില 5580 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിനും 10 രൂപ കുറഞ്ഞ്, 4645 രൂപയായി.
ഇന്ന് സംസ്ഥാനത്തെ വെള്ളി വിലയിൽ (Silver price) മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് 80 രൂപയാണ് വില. അതുപോലെ ഹാൾമാർക്ക് വെള്ളിയുടെ വിലയും മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയ്ക്ക് 90 രൂപയാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി തുടരുന്നത്.